വാക്‌സിന്‍ വിതരണത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് എന്തിനാണ് 25 ശതമാനം സംവരണമെന്ന് മുന്‍ധനകാര്യ മന്ത്രിയും സാമ്പത്തിക ശാസ്ത്ര വിദഗ്ധനും സിപിഐഎം നേതാവുമായ ഡോ. തോമസ് ഐസക്. വാക്‌സിന്‍ വിതരണം ഉറപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയ നടപടിയുടെ പ്രത്യാഘാതം എങ്ങനെ മറികടക്കാനാകുമെന്നും വാക്‌സീന്‍ വിതരണത്തിലെ സമയപരിധി എത്രയാണെന്നും തോമസ് ഐസക് ട്വീറ്റില്‍ ചോദിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ വിഡ്ഢിത്തത്തിന് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാന്‍ വാക്‌സീന്‍ സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കാനുള്ള തീരുമാനം എടുത്തതെന്നും തോമസ് ഐസക്ക് പറഞ്ഞു.
വാക്‌സിന്‍ നയം മാറ്റം വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ മുഖ്യമന്ത്രി സ്വാഗതം ചെയ്തിരുന്നു. ജൂൺ 21 മുതൽ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ ആവശ്യത്തിനോട് അനുകൂലമായ നിലപാട് സ്വീകരിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം വലിയ തോതിൽ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ, കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു. കൂടാതെ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ പൂര്‍ണമായി കേന്ദ്രം സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 11 ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ കത്തയക്കുകയും ചെയ്തിരുന്നു. വാക്‌സിന്‍ നയത്തില്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയും രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഇതിനുപിന്നാലെയാണ് നയം മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
English summary: Thomas Issac on new vaccine policy
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.