Web Desk

തിരുവനന്തപുരം:

March 24, 2020, 8:38 pm

കേന്ദ്രധനമന്ത്രിയുടെ കൊറോണാ പാക്കേജിൽ നിരാശ മാത്രം: മന്ത്രി തോമസ് ഐസക്ക്

Janayugom Online

രാജ്യം കടന്നുപോകുന്ന അസാധാരണ സാഹചര്യത്തെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് കേന്ദ്രസർക്കാരെന്നും കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ കൊറോണ പാക്കേജ് നിരാശ മാത്രമാണ് സമ്മാനിച്ചതെന്നും ധനമന്ത്രി തോമസ് ഐസക്.
ആകെ നൽകിയത് ആദായ നികുതി റിട്ടേണടയ്ക്കാനുള്ള തിയതി നീട്ടി. ആധാറും പാൻകാർഡും ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടി. പിന്നെ സ്ഥിരവരുമാനമുള്ളവർക്കും ജിഎസ്‌ടി രജിസ്ട്രേഷനുള്ളവർക്കും ചില ഇളവുകൾ. ഇത്രയുമാണ് രാജ്യം കാത്തിരുന്ന കേന്ദ്രധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. സമ്പദ്ഘടന ലോക്ഡൗണാകുമ്പോൾ സ്ഥിരവരുമാനക്കാർ നേരിടുന്ന ചില അസൗകര്യങ്ങൾക്ക് കുറിപ്പടിയെഴുതി അവർ കൈകഴുകിയെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഈ പ്രതിസന്ധി ഘട്ടത്തിൽ സാമൂഹ്യക്ഷേമ പെൻഷൻ നൽകാൻ 1200 കോടി രൂപ കേരള സർക്കാരിന് സഹകരണ ബാങ്കുകളാണ് നൽകിയത്. അതിന് രണ്ടു ശതമാനം ഇൻകം ടാക്സ് കൊടുക്കണം. ബാങ്കിനാണെങ്കിൽ ഇളവുണ്ട്. അതായത് പ്രതിസന്ധി ഘട്ടത്തിൽ കേരള സർക്കാരിനെ സഹായിച്ചതിന് സഹകരണ മേഖലയ്ക്ക് കേന്ദ്രസർക്കാരിന്റെ വക പിഴ ശിക്ഷയാണ് നൽകിയത്.
കേന്ദ്രത്തിനു മുമ്പാകെ സംസ്ഥാനം മുന്നോട്ടുവെച്ച നിർദേശങ്ങളോട് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. കേന്ദ്രധനമന്ത്രി നടത്തിയ പ്രഖ്യാപനവും രാജ്യത്ത് നിരാശയാണ് പടർത്തിയിരിക്കുന്നത്. സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന പ്രഖ്യാപനമല്ലാതെ മറ്റൊന്നും അതിലില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ENGLISH SUMMARY: Thomas Issac on Nir­mala Seetharaman

YOU MAY ALSO LIKE THIS VIDEO