കേന്ദ്രം തന്നുവെന്ന് പറയുന്ന കണക്കിലെ തുകകളെല്ലാം പകർച്ചവ്യാധി ഇല്ലെങ്കിലും ഭരണഘടനാപരമായി സംസ്ഥാനത്തിനു തരേണ്ടതാണെന്ന് മന്ത്രി തോമസ് ഐസക്. ഇപ്പോൾ കേരളത്തിനു മറുപടിയായി കേന്ദ്രസർക്കാർ റവന്യു ഡെഫസിറ്റ് ഗ്രാന്റ്, നികുതി വിഹിതം, ദുരിതാശ്വാസനിധി വിഹിതം തുടങ്ങിയവ അനുവദിച്ചതിന്റെ കണക്ക് പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ ജിഎസ്‌ടി നഷ്ടപരിഹാരത്തുക മാർച്ചിൽ തന്നതാണ് എന്നതൊഴിച്ചാൽ കണക്ക് സംബന്ധിച്ച് തർക്കമൊന്നുമില്ല.
പക്ഷെ, കേരളം പറയുന്നത് ഒന്നും തന്നില്ലെന്നും കോവിഡ് പ്രമാണിച്ച് അധികമായി ഒന്നുംതന്നെ തന്നിട്ടില്ല എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. മ്യൂച്വൽ ഫണ്ടുകൾക്ക് 50,000 കോടി രൂപ കൊടുക്കാമെങ്കിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് അത്രയെങ്കിലും തുക അധികമായി അനുവദിച്ചുകൂടേയെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രധനസഹായത്തെക്കുറിച്ച് നിരന്തരം പരാതി പറയുന്നത് പഞ്ഞം പറച്ചിലല്ല. കൃത്യമായ മാക്രോ ഇക്കണോമിക് ധാരണയുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു.
ENGLISH SUMMARY: Thomas issac response about the economic package
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.