ജപ്തി ചെയ്യാൻ കഴിയില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന വസ്‌തുതാ വിരുദ്ധം; സി എച് വെങ്കിടാചലം

Web Desk
Posted on May 18, 2019, 5:45 pm

കൊച്ചി: ബാങ്ക് വായ്പ്പ തിരിച്ചുപിടിക്കാൻ വീടുകൾ ജപ്തി ചെയ്യാൻ കഴിയില്ലെന്ന ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രസ്താവന വസ്‌തുതാ വിരുദ്ധമാണെന്നും, പ്രസ്താവന പിൻവലിക്കാൻ മന്ത്രി തയ്യാറാവണമെന്ന് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ (എ ഐ ബി ഇ എ ) ജനറൽ സെക്രട്ടറി  സി എച് വെങ്കിടാചലം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പത്തുവർഷമായിട്ടും  വായ്‌പ്പാ തിരിച്ചടവുണ്ടായില്ലെങ്കിൽ നടപടി അനിവാര്യമാണ്.  ജപ്തിയടക്കമുള്ള നടപടികളുമായി മുന്നോട്ടു പോയില്ലെങ്കിൽ  മാനേജരുടെ  ജോലിയായിരിക്കും നഷ്ടപ്പെടുക . ബാങ്ക് വായ്പ്പ സംബന്ധിച്ചു വ്യക്തത വരുത്താൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം.

ബാങ്കുകളുടെ ഇടപാടുകാരോടുള്ള ഇടപെടൽ സൗഹ്രദപൂർവമായിരിക്കണമെന്ന് അസോസിയേഷൻ  നിരന്തരം ആവശ്യപെടുന്നു .സ്വാകാര്യ ബാങ്കുകളുടെ മാതൃക സ്വീകരിച്ചു പൊതുമേഖല ബാങ്കുകൾ  ഫീസുകൾ ഉയർത്താനുള്ള ശ്രമത്തെ എ ഐ ബി ഇ എ എതിർത്തിരുന്നു .വൻകിട കുടിശിക വരുത്തിയവരുടെ ലിസ്റ്റ് ആദ്യം പ്രസിദ്ധീകരിച്ചതും സംഘടനയാണ് വെങ്കിടാചലം പറഞ്ഞു .മൊറൊട്ടോറിയം നില നിൽക്കുന്നുണ്ടെങ്കിൽ അത് സംബന്ധിച്ചു വ്യക്തത വരുത്താൻ സർക്കാരിന് ബാധ്യതയുണ്ട് .വായ്പ്പ  സംബന്ധിച്ച സർഫാസി  നിയമം കൊണ്ടുവന്നത് യു  പി എ സർക്കാരാണ് .ബി ജെ പി ഇക്കാര്യത്തിൽ മാറ്റം വരുത്താൻ തുനിഞ്ഞില്ല. നിയമത്തിലെ അപാകതകൾ  പരിഹരിക്കാൻ രാഷ്ട്രീയ നേതൃത്വം മുന്നോട്ടു വരണം . നെയ്യാറ്റിൻകരയിൽ ബാങ്ക് ശാഖ അക്രമിക്കപെട്ടതിലടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കണം .ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകും .ബാങ്കിങ് സാക്ഷരത വർധിപ്പിക്കുന്നതിനും  തെറ്റിദ്ധരണകൾ നീക്കുന്നതിനുമായി പ്രചാരണ പരിപാടികൾ നടത്തും . സംസ്ഥാന ജനറൽ സെക്രട്ടറി സി ഡി ജോസണും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

you may also like this: