തോമസ് ഉണ്ണിയാടനെ പുറത്താക്കി

Web Desk
Posted on June 22, 2019, 9:07 pm

തൃശൂര്‍: കേരള കോണ്‍ഗ്രസ് (എം) തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനു വിരുദ്ധമായി ജോസഫ് വിഭാഗത്തിലേക്ക് കാലുമാറിയ തോമസ് ഉണ്ണിയാടനെയും സി വി കുരിയാക്കോസിനേയും കേരള കോണ്‍ഗ്രസ്സ് (മാണി) തൃശൂര്‍ ജില്ലാ കമ്മിറ്റിയോഗം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ബ്ലോക്ക് പഞ്ചായത്ത് അംഗം സി വി കുരിയാക്കോസിന് എതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കുവാനും തീരുമാനിച്ചു.

ജില്ലാ പ്രസിഡന്‍റ് എം ടി തോമസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ബേബി മാത്യു കാവുങ്ങല്‍, സെബാസ്റ്റ്യന്‍ ചൂണ്ടല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജൂണ്‍ 23 ന് ഞായറാഴ്ച പതിമൂന്ന് നിയോജക മണ്ഡലങ്ങളിലും പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ ചേരും. 110 ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ 89 പേര്‍ ജില്ലാ യോഗത്തില്‍ പങ്കെടുത്തുവെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

You May Also Like This: