Web Desk

ചെന്നെെ

October 27, 2020, 4:03 pm

തുത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതം; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Janayugom Online

തുത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. വ്യാപാരികളുടെ മരണകാരണം കസ്റ്റഡി മര്‍ദനമെന്നാണ് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ലോക്കപ്പില്‍ നിന്നും ലാത്തിയില്‍ നിന്നും കണ്ടെത്തിയ രക്ത കറ കൊല്ലപ്പെട്ട വ്യാപാരികളുടേത് ആണെന്ന് പരിശോധനയില്‍ വ്യക്തമായതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. മദ്രാസ് ഹൈക്കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

ലോക്ഡൗണ്‍ ലംഘിച്ച് വ്യാപാര സ്ഥാപനം തുറന്നതിന് കസ്റ്റഡിയിലെടുത്ത ജയരാജനും മകന്‍ ബനിക്‌സുമാണ് പൊലീസിന്റെ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ജയരാജന്റെയും മകന്‍ ബനിക്‌സിന്റെയും കൈകള്‍ പുറകിലേക്ക് കെട്ടിയിട്ട് കൂട്ടമായി പൊലീസുകാര്‍ മര്‍ദിച്ചു. രഹസ്യഭാഗങ്ങളില്‍ മുറിവുകള്‍ ഉണ്ടായിരുന്നത് അമിത രക്തസ്രാവത്തിന് വഴിവച്ചുവെന്നും സിബിഐ കണ്ടെത്തി. ഇന്‍സ്‌പെകര്‍ ശ്രീധറിനും കസ്റ്റഡി കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്റെ തെളിവുകളുണ്ടെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു.

നേരത്തെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. 10 പൊലീസ് ഉദ്യോഗസ്ഥരെയാണ് കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തത്.

Eng­lish sum­ma­ry: Thoothuku­di Cus­to­di­al death followup

You may also like this video: