തൂത്തുക്കുടി കസ്റ്റടി കൊലപാതകകേസില്‍ കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് ഉടനെ ഉണ്ടാകുമെന്ന് സൂചന. കേസ് സിബിഐ ഏറ്റെടുത്തതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇതേ തുടര്‍ന്ന് സിബിഐ കേസ് അട്ടിമറിക്കുമെന്നും സിബിസിഐഡി അന്വേഷണം തുടരണമെന്ന് ആവശ്യമായി ചില സന്നദ്ധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
നിലവിൽ ജൂഡീഷ്യൽ കസ്റ്റഡിയിലുള്ള അഞ്ച് പൊലീസുകാരെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിട്ടുകിട്ടാൻ സിബിസിഐഡി സംഘം കോടതിയെ സമീപിക്കും. കഴിഞ്ഞ മാസം 23നാണു സാത്താൻകുളത്തിൽ മൊബൈൽ വിൽപനശാല ഉടമയായ ജയരാജ്, മകൻ ബെനിക്സ് എന്നിവർ പൊലീസ് മർദ്ദനത്തിനിരയായി മരിച്ചത്.
സംഭവം നടന്ന സമയത്തു സാത്താൻകുളം ഇൻസ്പെക്ടറായിരുന്ന ശ്രീധർ, എസ്ഐമാരായിരുന്ന ബാലകൃഷ്ണൻ, രഘു ഗണേഷ്, കോൺസ്റ്റബിൾമാരായ മുത്തുരാജ്, മുരുകൻ എന്നിവരെ സിബിസിഐഡി അറസ്റ്റു ചെയ്തത്. സ്റ്റേഷനില്‍ വനിതാ ഹെഡ് കോൺസ്റ്റബിൾ ഉള്‍പ്പെടെയുള്ളവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണു അഞ്ച് പൊലീസുകാരെ വീണ്ടും സിബിസിഐഡി ചോദ്യം ചെയ്തത്. കേസ് സിബിഐയ്ക്കു വിട്ടെങ്കിലും അവർ രംഗത്തിറങ്ങും വരെ അന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടി മധുര ബെഞ്ച് സിബിസിഐഡിക്ക് നിർദേശം നൽകുകയായിരുന്നു.
ENGLISH SUMMARY:thoottukudi custody mu rd er takes over cbi
You may also like this video