28 March 2024, Thursday

Related news

March 18, 2024
March 16, 2024
March 14, 2024
March 7, 2024
February 29, 2024
February 11, 2024
February 9, 2024
February 4, 2024
January 19, 2024
January 18, 2024

വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും എളുപ്പത്തില്‍ റേഷന്‍ കാര്‍ഡ് കിട്ടും: പുതിയ ഉത്തരവ് നിലവില്‍ വന്നു

Janayugom Webdesk
തിരുവനന്തപുരം
October 4, 2021 6:10 pm

സംസ്ഥാനത്ത് വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഉടമയുടെ സാക്ഷ്യപത്രമില്ലാതെ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്ത്. ഇനി മുതൽ റേഷൻ കാർഡിനായി അപേക്ഷിക്കാൻ കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന മതിയെന്നും വാടകക്കരാർ പരിഗണിക്കേണ്ടെന്നും സർക്കാർ ഉത്തരവില്‍ പറയുന്നു.

വാടകക്കരാറിന്റെയോ കെട്ടിട ഉടമയുടെ സമ്മത പത്രത്തിന്റെയോ അടിസ്ഥാനത്തിലാണ് റേഷൻ കാർഡ് അനുവദിക്കുന്നത്. വാടക വീടുകളിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡ് ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. വാടക വീട്ടിൽ മറ്റൊരു റേഷൻ കാർഡുണ്ടെങ്കിലോ കെട്ടിട ഉടമ സമ്മതപത്രം നൽകിയില്ലെങ്കിലോ റേഷൻ കാർഡ് ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.

Eng­lish Sum­ma­ry: Those liv­ing in rent­ed hous­es can eas­i­ly get ration card: New order comes into effect

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.