20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 10, 2025
December 23, 2024
December 10, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024

കോവാക്സിൻ എടുത്തവര്‍ക്ക് നവംബർ എട്ട് മുതൽ യുഎസിൽ പ്രവേശിക്കാം

Janayugom Webdesk
വാഷിങ്ടണ്‍
November 4, 2021 9:31 am

കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിനെടുത്ത യാത്രകാർക്ക് നവംബർ എട്ട് മുതൽ യുഎസിൽ പ്രവേശിക്കാൻ അനുമതി. നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിനു ലോകാരോഗ്യ സംഘടന അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് യുഎസിന്റെ പ്രവേശനാനുമതി.

കോവാക്സിൻ 78 ശതമാനം ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി വിലയിരുത്തി. ഇന്ത്യയിൽ 12 കോടി പേരാണ് കോവാക്സിൻ സ്വീകരിച്ചത്. യുകെയും യുഎസും യൂറോപ്യൻ യൂണിയനും ഡബ്ല്യുഎച്ച്ഒ അംഗീകാരമില്ലെന്ന കാരണത്താൽ കോവാക്സിനെടുത്തവരെ പ്രവേശിപ്പിച്ചിരുന്നില്ല.

വാക്സിൻ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ചെലവ് തീർത്തും കുറവായതിനാൽ ദരിദ്ര– ഇടത്തരം രാജ്യങ്ങൾക്ക് കോവാക്സിൻ അനുയോജ്യമാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി. ലോകാരോ​ഗ്യ സംഘടന അം​ഗീകരിക്കുന്ന ഏഴാമത്തെ കോവിഡ് വാക്സിനാണിത്.

eng­lish sum­ma­ry: Those tak­ing cov­ax­in can enter the US from Novem­ber 8

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.