ലക്ഷദ്വീപില്‍ നിന്ന് ദ്വീപുനിവാസികളല്ലാത്തവർ മടങ്ങണമെന്ന അഡ്‌മിനിസ്‌ട്രേറ്ററുടെ ഉത്തരവ് പൊലീസ് നടപ്പാക്കാനാരംഭിച്ചു. കേരളത്തിൽനിന്ന് എത്തിയ തൊഴിലാളികൾ അടക്കമുള്ളവർ ഇതോടെ മടങ്ങിത്തുടങ്ങി. സന്ദർശക പാസിന്റെ കാലാവധി കഴിഞ്ഞവർ ഉടൻ മടങ്ങണമെന്ന് മെയ് 29ന് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ഉത്തരവിറക്കിയിരുന്നു. ഒപ്പം തന്നെ പാസിന്റെ കാലാവധി പുതുക്കണമെങ്കിൽ കവരത്തി എഡിഎമ്മിന്റെ അനുമതി വാങ്ങണം.
അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടിയിൽ പ്രതിഷേധിച്ച് ലക്ഷദ്വീപുനിവാസികൾ ഒന്നടങ്കം ഇന്ന് നിരാഹാരസമരം ആരംഭിക്കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ച് വീടുകളിലാണ് 12 മണിക്കൂർ ഉപവാസം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള സമരത്തിന്, ദ്വീപിലെ എല്ലാ രാഷ്‌ട്രീയ പാർടികളും പിന്തുണ നല്‍കുന്നുണ്ട്.
ENGLISH SUMMARY:Those who are not islanders must return; hunger strike in Lakshadweep today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.