വുഹാനിൽ നിന്നും എത്തിയവർക്ക് കൊറോണ ബാധയില്ല

Web Desk

ന്യൂഡൽഹി/തിരുവനന്തപുരം

Posted on February 06, 2020, 11:19 pm

വുഹാനിൽ നിന്നും നാട്ടിലെത്തിച്ച 645 പേർക്കും കൊറോണ ബാധയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മനേസറിലെ ആർമി, ഐടിബിപി ക്യാമ്പുകളിലാണ് വുഹാനിൽ നിന്നും തിരികെ എത്തിച്ച ഇവരെ പാർപ്പിച്ചിരിക്കുന്നത്. നിലവിൽ കേരളത്തിലുള്ള മൂന്ന് കേസുകൾ മാത്രമാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 1265 വിമാനങ്ങളിലായെത്തിയ 6,1,38,750 യാത്രക്കാരെ നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട്. ഇവരിൽ ആർക്കും വൈറസ് ബാധ കണ്ടെത്തിയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇപ്പോൾ 6558 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2826 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 2743 പേർ വീടുകളിലും, 83 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 263 സാമ്പിളുകൾ എൻഐവിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 229 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ല. സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Those who arrived from Wuhan were not affect­ed by the coro­na

You may also like this video