7 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 3, 2024
October 31, 2024
October 30, 2024
October 26, 2024
October 22, 2024
October 21, 2024
October 20, 2024
October 17, 2024
October 17, 2024
October 16, 2024

സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസില്‍ അതിക്രമിച്ചു കയറിയവരെ പുറത്താക്കി

Janayugom Webdesk
പാലക്കാട്
January 21, 2024 9:58 pm

നെന്മാറ ടൗണിലെ സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ചു കയറിയവരെ പ്രവര്‍ത്തകര്‍ പുറത്താക്കി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുൻ മണ്ഡലം സെക്രട്ടറി എം ആർ നാരായണനും സംഘവും അതിക്രമിച്ചുകയറി സ്ഥാപിച്ച കോൺഗ്രസ് കൊടി അഴിച്ചുമാറ്റി പാര്‍ട്ടി പതാക ഉയര്‍ത്തുകയും ചെയ്തു.
തന്റെ ഉടമസ്ഥതയിലാണ് പാർട്ടി ഓഫിസ് എന്ന അവകാശവാദവുമായാണ് കഴിഞ്ഞദിവസം എം ആര്‍ നാരായണനും സംഘവുമെത്തി ലോക്കൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ ചന്ദ്രനെയും പ്രവർത്തകരെയും ബലംപ്രയോഗിച്ച് പുറത്താക്കിയ ശേഷം കോണ്‍ഗ്രസ് കൊടി കെട്ടിയത്. സിപിഐയില്‍ നിന്നും പുറത്താക്കിയതിനെ തുടർന്ന് എം ആര്‍ നാരായണൻ കോൺഗ്രസിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ചയുണ്ടായ സംഭവത്തെ തുടര്‍ന്ന് സംഘർഷാവസ്ഥ നിലനിന്ന പ്രദേശത്ത് പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിരുന്നു. 

ഇന്നലെ രാവിലെ 10.30 ഓടെ സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിന്റെ നേതൃത്വത്തില്‍ സിപിഐ, എഐടിയുസി, എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയാണ് അതിക്രമിച്ചു കയറിയവരെ പുറത്താക്കി ഓഫിസ് പൂര്‍വസ്ഥിതിയിലാക്കിയത്. ഓഫിസിനു മുന്നിൽ ചേര്‍ന്ന പൊതുയോഗ ത്തിൽ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സുമലത മോഹൻദാസ്, കെ സെയ്തലവി, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ ജി മുരളീധരൻ നായർ, കെ രാജൻ, ജില്ലാ കൗണ്‍സില്‍ അംഗം പി രാമദാസ്, കെ ഷാജഹാൻ, പി നൗഷാദ്, ഷിനാഫ്, വി കൃഷ്ണൻകുട്ടി, ആർ ചന്ദ്രൻ, പി സി മണികണ്ഠൻ എന്നിവര്‍ സംസാരിച്ചു.

Eng­lish Summary;Those who broke into the CPI local com­mit­tee office were expelled

You may also like this video

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.