October 6, 2022 Thursday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

മത്സ്യം വാങ്ങിയവർ നിരീക്ഷണത്തിൽ കഴിയണം

Janayugom Webdesk
കിളിമാനൂർ
July 21, 2020 9:29 pm

നിലമേൽ ഗ്രാമ പഞ്ചായത്തിലെ വാഹനത്തിൽ മത്സൃ വില്പന നടത്തുന്ന വ്യക്തി ക്കും ഈ വാഹനത്തിൻ്റെ ഡ്രൈവർക്കും കോവിഡ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.ഈ വാഹനം പഴയ കുന്നുമ്മേൽ പഞ്ചായത്തിലെ പറണ്ട കുഴി ‚തട്ടത്തുമല, ചെമ്പകശേരിവാർഡുകളിൽ ഉൾപ്പെട്ട ചില പ്രദേശങ്ങളിലൂടെ സ്ഥിരമായിമത്സ്യ വില്പന നടത്തിയിട്ടുള്ളതായി അറിഞ്ഞ സാഹചര്യത്തിത്തിൽ 20 ന് മുമ്പ് 15 ദിവസത്തിനുള്ളിൽ ഈ വാഹനത്തിൽ നിന്നും മത്സ്യം വാങ്ങിയിട്ടുള്ളവർ വീട്ടിൽ നിരീഷണത്തിൽ കഴിയണമെന്നു ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

വാഴോട്, ചെറാട്ടുകുഴി, പറണ്ടക്കുഴി, വട്ടപ്പച്ച, തട്ടത്തുമല, തട്ടത്തുമല ലക്ഷം വീട്, മറവകുഴി, കൈലാസംകുന്ന്, പെരുംകുന്നം, എന്നീ സ്ഥലങ്ങളിലൂടെയാണ് മത്സ്യ വില്പന വാഹനം കടന്നു പോകുന്നത്.ഈ പ്രദേശത്തുള്ള ഈ വാഹനത്തിൽ നിന്നും മത്സ്യം വാങ്ങിയിട്ടുള്ളവരാണ് 14 ദിവസം നിർബന്ധമായും നിരീഷണത്തിൽ കഴിയേണ്ടത്.

പനി, ചുമ, തലവേദന ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ വിവരം ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ പ്പെടുത്തണമെന്നും വാർഡുമെമ്പറൻമാരായ.ജി എൽ അജീഷ്, ജി.രതീഷ്, കെ.എസ്.ഷിബു എന്നിവർ അറിയിച്ചു.

Eng­lish sum­ma­ry; Those who buy fish in quarantine

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.