July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

ഹിന്ദി അറിയാത്തവർ പങ്കെടു ക്കേണ്ട; ആക്ഷേപിച്ച് കേന്ദ്ര സെക്രട്ടറി

Janayugom Webdesk
August 23, 2020

ആയുഷ് മന്ത്രാലയത്തിന്റെ വെബിനാറില്‍ നിന്ന് ഹിന്ദി അറിയാത്തവരോട് പുറത്ത് പോകാന്‍ പറഞ്ഞ് സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച. ആമുഖ പ്രസംഗത്തിനിടെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പ്രനിധികളില്‍ ചിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇംഗ്ലീഷ് വേണ്ടവര്‍ക്ക് വെബിനാറില്‍ നിന്ന് പുറത്ത് പോകാനായിരുന്നു സെക്രട്ടറിയുടെ പ്രതികരണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍  വൈറലാവുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ  വീഡിയോയില്‍ കൃതിമത്വം നടന്നതായി സെക്രട്ടറി ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി ആയുഷ് മന്ത്രി ശ്രീപദ് നായകിന് കത്ത് നല്‍കി.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡി. എം. കെ നേതാവും എം. പിയുമായ കനിമൊഴി ആയുഷ് മന്ത്രി ശ്രീപദ് നായകിന് കത്ത് നൽകി. ആയുഷ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.

Eng­lish sum­ma­ry; Those who do not know Hin­di should not attend; The Cen­tral Secretary

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.