ചോദ്യങ്ങള്‍ ഉയര്‍ത്തുകയെന്നതാണ് കാര്യഗൗരവത്തോടെ വിവരങ്ങള്‍ വിലയിരുത്താനുള്ള വഴിയൊരുക്കുന്നത് എന്ന് ബാംഗ്ലൂരിലെ പീപ്പിള്‍ ബിസിനസ് കമ്പനിയുടെ ഡയറക്ടര്‍ ഡോ. സന്ദീപ് കെ കൃഷ്ണന് പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന് ലീഡര്‍ ടോക്സ് പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫഷണല്‍ വിജയത്തിന് മാനസികാവസ്ഥ വികസിപ്പിച്ചെടുക്കുന്ന വിധം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഇന്‍ഡോര്‍, ബാംഗ്ലൂര്‍, കോഴിക്കോട് ഐ ഐ എമ്മുകളിലെ അഡ്ജംങ്ട് പ്രൊഫസര്‍ കൂടിയായ അദ്ദേഹം.
എന്തുകൊണ്ടാണ് ഓരോന്നും സംഭവിച്ചതെന്ന് കണ്ടെത്താനാകുന്നിടത്താണ് വിജയം നേടാനാവുക. കാരണങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പഠനം നടത്താനും സാധിക്കണം. ഓരോ വ്യവസായത്തിലേക്ക് പ്രവേശിക്കുമ്പോഴും അവിടെ താന്‍ വന്നതുകൊണ്ട് എന്താണ് പ്രയോജനമെന്ന കാര്യം വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ കാണാനാവണമെന്നും ഓരോ രംഗത്തും പുതുതായി സംഭവിക്കുന്ന മാറ്റങ്ങളും വിവരങ്ങളും സ്വായത്തമാക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. ബന്ധങ്ങളുണ്ടാക്കുകയും പരസ്പര ബഹുമാനം നിലനിര്‍ത്തുകയും ചെയ്യുന്നതിലൂടെ കാര്യങ്ങളെ കൂടുതല്‍ എളുപ്പമാക്കിയെടുക്കാന് സാധിച്ചേക്കും. എല്ലാ കാര്യങ്ങളിലും കൃത്യമായ പരിശ്രമം ആവശ്യമാണ്. കഠിനമായി പരിശ്രമിക്കുന്നവരെയാണ് ഓരോ മേഖലകളിലും വിജയം കാത്തിരിക്കുന്നത്.
മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കുകയെന്നത് വളരെയധികം ഗ്ലാമറുള്ള തൊഴിലാണെങ്കിലും വളരെയേറെ കഠിനമായ ജോലിയാണത്. നിരന്തരമായ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുമ്പോട്ടു പോകാനാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണമായും മുഴുകുകയും ഏറ്റവും മികച്ച രീതിയില്‍ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്കാണ് വിജയമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ എം എയുടെ ആദ്യകാല ശില്പികളില് പ്രധാനിയും പന്ത്രണ്ടു വര്‍ഷം പ്രസിഡന്റായി വര്‍ത്തിക്കുകയും ചെയ്ത എം കെ കെ നായരുടെ നൂറാം ജന്മദിനത്തില്, കേരളത്തിന്റെ വ്യവസായ അഭിവൃദ്ധിക്കും മാനേജ്മന്റ് വിദ്യാഭ്യാസത്തിനും കെ എം എയുടെ വളര്‍ച്ചക്കും ഉതകിയ അദ്ദേഹത്തിന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കെ എം എ പ്രസിഡന്റ് ആര് മാധവ് ചന്ദ്രന് അധ്യക്ഷ പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു. ഹോണററി സെക്രട്ടറി ജോമോന് കെ ജോര്‍ജ്ജ്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് എസ് ആര് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ENGLISH SUMMARY:Those who have the mentality to go ahead and ask questions can succeed: Dr. Sandeep K Krishnan
You may also like this video