June 2, 2023 Friday

Related news

June 2, 2023
June 1, 2023
June 1, 2023
May 23, 2023
May 22, 2023
May 15, 2023
May 14, 2023
May 13, 2023
May 13, 2023
May 9, 2023

മോഡിയുടെ പേരില്‍ വോട്ടുതേടുന്നവരെ ചെരുപ്പ് ഊരി അടിക്കണമെന്ന് ഹിന്ദുനേതാവ്

web desk
ബംഗളുരു
March 4, 2023 11:36 am

കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിൽ വോട്ട് തേടുന്നവരെ ചെരുപ്പുകൊണ്ട് അടിക്കണമെന്ന് രാഷ്ട്രീയ ഹിന്ദു സേന നേതാവ് പ്രമോദ് മുത്തലിക്. പ്രധാനമന്ത്രി മോഡിയുടെ പേരും പടവും ഉപയോഗിക്കാതെ വോട്ട് പിടിക്കാൻ കര്‍ണാടകയിലെ ബിജെപി നേതാക്കളെ പ്രമോദ് മുത്തലിക് വെല്ലുവിളിച്ചു. സ്വന്തമായി വികസനം നടത്തിയെന്ന് സര്‍ക്കാരിനെ പ്രതിനിധീകരിച്ചവര്‍ക്ക് കഴിയണം. തങ്ങളുടെ ഭരണം പശുക്കളെ സംരക്ഷിച്ചുവെന്നും ഹിന്ദുത്വത്തിന് വേണ്ടി പ്രയത്നിച്ചുവെന്നും പറയാനാവണം. ഇത്തവണ മോഡിയുടെ പേര് ഉപയോഗിക്കാതെ തങ്ങള്‍ സംസ്ഥാനത്ത് ഇത്രത്തോളം വികസനം നടത്തിയെന്നും പ്രവര്‍ത്തിച്ചുവെന്നും അഭിമാനത്തോടെ പറഞ്ഞ് വോട്ട് തേടാന്‍ കഴിയണമെന്നും ഹിന്ദു സേനാ നേതാവ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേര് മുതലെടുക്കാൻ മാത്രമേ കാവി പാർട്ടിക്ക് അറിയൂ എന്ന് പ്രമോദ് മുത്തലിക് ആരോപിച്ചു. ഇങ്ങനെയുള്ള ഭാരതീയ ജനതാ പാർട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. അവർ വീണ്ടും നിങ്ങളുടെ വീട്ടുവാതിൽക്കൽ വരും- ‘ദയവായി മോഡിക്ക് വോട്ട് ചെയ്യൂ, മോഡിക്ക് വോട്ട് ചെയ്യൂ’ എന്ന് നിങ്ങളോട് ആവശ്യപ്പെടും. മോഡിയുടെ പേര് പറഞ്ഞാൽ അവരെ ചെരിപ്പുകൊണ്ട് അടിക്കണം. അവർ ഉപയോഗമില്ലാത്തവരാണ്. പ്രമോദ് മുത്തലിക് പറഞ്ഞു.

Eng­lish Sam­mury: if they ask for votes in the name of the prime min­is­ter bjp lead­ers should be slapped with san­dals hin­du sena chief pramod muthalik

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.