15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

August 14, 2024
May 29, 2024
May 28, 2024
May 15, 2022
May 14, 2022
January 5, 2022
December 31, 2021
November 7, 2021

ചിന്തന്‍ശിബിര്‍; ചോദ്യങ്ങള്‍ ഉയരുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 14, 2022 4:15 pm

കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ആഹ്വാനവുമായി രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തര്‍ ശിബിരരത്തില്‍ ഒരോരുത്തരും ആത്മപരിശോധന നടത്തണമെന്നു കോണ്‍ഗ്രസിന്‍റെ താല്‍ക്കാലിക അദ്ധ്യക്ഷ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. എന്നാല്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. പാര്‍ട്ടി കൂടുതല്‍ ദു ര്‍ബലമായിരിക്കുകയാണ്.

താഴെ തട്ടില്‍ പ്രവര്‍ത്തനം നടക്കുന്നില്ല.. അതിനായി കഴിഞ്ഞ എട്ടുവര്‍ഷമായി എന്തു പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ അധികാരത്തില്‍ വരികയും ബിജെപിക്ക് ശക്തമായ തിരിച്ചടികള്‍ നല്‍കികൊണ്ടിരിക്കുകയുമാണ്. എന്നാല്‍ പ്രധാന ബദലാകേണ്ട കോണ്‍ഗ്രസിന്‍റെ നില എങ്ങനെയാണ്. കോണ്‍ഗ്രിസന്‍റെ മുദ്രാവാക്യങ്ങളെല്ലാം കാലഹരണപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ പരീക്ഷണങ്ങളെല്ലാം വന്‍ പരാജയങ്ങളായി മാറുന്നു.

കോണ്‍ഗ്രസ് സഖ്യങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ പരാജയമാണ് നേരിടുന്നത്.ഗുജറാത്തിലെ നേതാവ് ഹാർദിക് പട്ടേലിന്റെ ഉദയ്പൂരിലെ അസാന്നിധ്യമാണ് ഏറ്റവും പുതിയ തെളിവ്. മമത ബാനർജി, ഇടതുപക്ഷം, ജെഡി(എസ്) ആർജെഡി, ടിഡിപി സമാജ്‌വാദി പാർട്ടി എന്നിവയുമായുള്ള സഖ്യങ്ങളെല്ലാം പരാജമാണ്. ഈ പാര്‍ട്ടികളെല്ലാം അവരവരുടെ സംസ്ഥാനങ്ങളില്‍ ശക്തരുമാണ്. പ്രാദേശിക പാര്‍ട്ടികളൊന്നും കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാകുന്നില്ല.

ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു.യുപി തെരഞ്ഞെടുപ്പിനു മുന്നോടിയായി മായവതിയുമായി ചര്‍ച്ച നടത്തി. പക്ഷേ അവര്‍ക്കും കോണ്‍ഗ്രസിനെ വേണ്ടാത്ത അവസ്ഥയാണ്

Eng­lish Summary:Thought camp; Ques­tions arise

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.