കാത്തു നില്‍പ്പിന് വിരാമം, ജോലിക്ക് ഡബിള്‍ ബെല്‍

Web Desk
Posted on December 20, 2018, 12:13 pm
കെഎസ്ആര്‍ടിസി ജോലിയ്ക്കായി പിഎസ്സി നിയമന ഉത്തരവ് ലഭിച്ചവര്‍ തിരുവനന്തപുരം തമ്പാനൂര്‍ ചീഫ് ഓഫീസില്‍ എത്തിയപ്പോള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജോലിയ്ക്കായി പിഎസ്സി അഡ്വൈസ് മെമ്മോ ലഭിച്ചവര്‍  തമ്പാനൂര്‍ ചീഫ് ഓഫീസില്‍ എത്തി. നിരവധിപേരാണ് ഓഫീസിനു മുന്നില്‍ തടിച്ചു കൂടിയിരിക്കുന്നത്. പിരിച്ചുവിട്ട 4071 എംപാനല്‍ ജീവനക്കാര്‍ക്ക് പകരമാണ് പിഎസ്സിയില്‍ നിന്ന് നിയമന ഉത്തരവ് ലഭിച്ചവരെ ഹാജരാകാന്‍ അറിയിപ്പ് നല്‍കിയത്.

ഇതിനിടെ കെഎസ്‌ആര്‍ടിസിയില്‍ പുതിയതായി നിയമനം ലഭിക്കുന്നവര്‍ക്ക് ഒരു മാസത്തെ താത്കാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കും. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. എംഡിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് താത്കാലിക ലൈസന്‍സ് നല്‍കുക. കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗാമായാണ് നടപടിയെന്നും തച്ചങ്കരി വ്യക്തമാക്കി.