ജനസാഗരമായി ധാരാവിയിലെ പൗരത്വ പ്രതിഷേധം

Web Desk
Posted on December 23, 2019, 8:45 pm

മുംബൈ: പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വപട്ടികയ്ക്കുമെതിരെ മുംബൈയിലെ ധാരാവിയില്‍ നടന്നത് ജനസാഗരം തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് പേരാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഹ്വാനമില്ലാതെ തന്നെ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയത്.

നൂറുകണക്കിന് സ്ത്രീകളാണ് പ്രധാനമായും മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. കുട്ടികളും പുരുഷന്മാരും അടക്കം നിരവധി പേര്‍ ഇവര്‍ക്ക് പിന്തുണയുമായി അണിനിരക്കുകയായിരുന്നു. കുടുംബത്തെ ഓര്‍ത്തുള്ള ആശങ്കയാണ് പ്രതിഷേധവുമായി തെരുവിലിറക്കിയതെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത പല സ്ത്രീകളും പ്രതികരിച്ചു. കൂടാതെ കേരളത്തിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. പൗരത്വഭേദഗതി നിയമത്തിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രതിഷേധമാര്‍ച്ച് നടന്നു.