February 2, 2023 Thursday

Related news

January 27, 2023
January 26, 2023
January 26, 2023
January 26, 2023
January 26, 2023
January 26, 2023
January 25, 2023
January 25, 2023
January 18, 2023
January 28, 2022

ട്രാക്ടര്‍ റാലിക്കായി ആയിരക്കണക്കിനുപേര്‍ ഡല്‍ഹിയിലേക്ക് എത്തിത്തുടങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
January 26, 2021 9:46 am

കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കര്‍ഷകര്‍ നാളെ നടത്തുന്ന ട്രാക്ടര്‍ റാലിക്കായി ആയിരക്കണക്കിനുപേര്‍ ഡല്‍ഹിയിലേക്ക് എത്തിത്തുടങ്ങി. റാലിക്കുവേണ്ടിയുളള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. പൊലീസുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച്‌ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ സംഘടനകള്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

രാജ്പഥിലെ പരേഡ് സമാപിച്ച ശേഷമാണ് റാലി തുടങ്ങുക. സിംഘു , തിക്രി, ഗാസിപുര്‍ എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങുന്ന റാലികള്‍ ഡല്‍ഹിക്കകത്ത് പ്രവേശിച്ച്‌ തിരികെ സമരഭൂമിയിലെത്തുന്ന തരത്തിലാണ് ക്രമീകരണം. ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘടനകള്‍ അവകാശപ്പെട്ടു. ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് റാലിക്ക് പൊലീസ് സുരക്ഷ ഒരുക്കും.

​അതിനിടെ ​ ​ഡ​ല്‍​ഹി​യി​ല്‍​ ​ന​ട​ക്കു​ന്ന​ ​പ്ര​ക്ഷോ​ഭ​ത്തി​ന് ​ഐ​ക്യ​ദാ​ര്‍​ഢ്യം​ ​പ്ര​ക​ടി​പ്പി​ച്ച്‌ ​നാ​സി​ക്കി​ല്‍​ ​നി​ന്നും​ ​മും​ബ​യി​ലേ​ക്ക് ​ആ​ള്‍​ ​ഇ​ന്ത്യ​ ​കി​സാ​ന്‍​ ​സ​ഭ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലുളള​ ​​റാ​ലി​ ​തു​ട​ങ്ങി.​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ 21​ ജില്ലകളില്‍ നിന്നുളള​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ക​ര്‍​ഷ​ക​രാ​ണ് 180​ കി​ലോ​മീ​റ്റ​ര്‍​ ​താ​ണ്ടി​ ​ ​മും​ബ​യി​ലേ​ക്ക് ​മാ​ര്‍​ച്ച്‌ ​ന​ട​ത്തു​ന്ന​ത്.​ ​നൂ​റോ​ളം​ ​വാ​ഹ​ന​ങ്ങ​ളും​ ​റാ​ലി​യി​ല്‍​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​ ​ഡ​ല്‍​ഹി​യി​ലെ​ ​ക​ര്‍​ഷ​ക​ ​റാ​ലി​യ്ക്ക് ​ഐ​ക്യ​ദാ​ര്‍​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ച്‌ ​ത​മി​ഴ്‌​നാ​ട്ടി​ലെ​ ​ക​ര്‍​ഷ​ക​ര്‍​ ​നാ​ളെ​ ​ഗ്രാ​മ​ങ്ങ​ളി​ല്‍​ ​നി​ന്നും​ ​അ​ത​ത് ​ക​ള​ക്‌ട്രേ​റ്റു​ക​ളി​ലേ​ക്ക് ​മാ​ര്‍​ച്ച്‌ ​ന​ട​ത്തും.​ ​ട്രാ​ക്ട​റു​ക​ളും​ ​കാ​ള​വ​ണ്ടി​ക​ളും​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും​ ​ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ​റാ​ലി​ ​ന​ട​ത്തു​ക.

eng­lish sum­ma­ry :Thou­sands of peo­ple start­ed arriv­ing in Del­hi for the trac­tor rally
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.