ഗര്‍ഭഛിദ്ര നിരോധന നിയമം: അലബാമയില്‍ പ്രതിഷേധം

Web Desk
Posted on May 21, 2019, 4:54 pm

വാഷിങ്ടണ്‍: ഗര്‍ഭഛിദ്രം നിരോധിച്ച നിയമം പാസാക്കിയതോടെ അലബാമയില്‍ ശക്തമായ പ്രതിഷേധം. ഗവര്‍ണര്‍ കേ ഇവി ആണ് ഗര്‍ഭഛിദ്ര നിരോധന നിയമം പാസാക്കിയത്. ആയിരങ്ങളാണ് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നടന്ന പ്രതിഷേധറാലിയില്‍ പങ്കെടുത്തത്. അവളുടെ ശരീരം അവളുടെ തീരുമാനം എന്ന പ്രതിഷേധ മുദ്രാവാക്യവുമായാണ് ബിര്‍മിങ്ഹാം സിറ്റി, അനിസ്റ്റണ്‍, ഹണ്ട്‌സ്‌വില്ല എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ ആളുകള്‍ പങ്കെടുത്തത്. സ്ത്രീയുടെ ജീവന് ഭീഷണിയാകുന്ന സന്ദര്‍ഭത്തില്‍മാത്രം ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുന്ന വിവാദനിയമം ആറിനെതിരെ 25 വോട്ടിനാണ് സൈനറ്റ് പാസാക്കിയത്.

10 മുതല്‍ 99 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ഗര്‍ഭഛിദ്രമെന്ന് നിയമത്തില്‍ പറയുന്നുണ്ട്. പീഡിപ്പിക്കപ്പെട്ടവരെയും നിയമത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മനുഷ്യാവകാശ സംഘടനകളുള്‍പ്പെടെ രംഗത്തുവന്നിരുന്നു. മൗലികാവകാശം സംബന്ധിച്ച ഭരണഘടനാ ഭേദഗതിയനുസരിച്ച് ആരെങ്കിലും സുപ്രീംകോടതിയെ സമീപിച്ചാല്‍ നടപ്പാക്കാനാകില്ലെന്ന പ്രതീക്ഷയിലാണ് പ്രതിഷേധക്കാര്‍. നിയമത്തില്‍ ഇളവ് നല്‍കണമെന്നാവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്ത് വന്നിരുന്നു.

You May Also Like This: