Janayugom Online
Reshma Nishanth

രേഷ്മയ്ക്കുനേരെ ഭീഷണി: പൊലീസ് കേസെടുത്തു

Web Desk
Posted on October 17, 2018, 5:16 pm

കണ്ണൂര്‍: വ്രതം നോറ്റ് ശബരിമലയിലേക്ക് പോകാനൊരുങ്ങുന്ന രേഷ്മ നിഷാന്തിനെതിരെ ഭീഷണിമുഴക്കയവര്‍ക്കെതിരേ പൊലീസ് കേസെടുത്തു. രേഷ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണപുരം സ്വദേശികളായ പ്രവീന്‍, സുനീഷ്, പ്രണവ്, ഷിനോജ് ‚ആനന്ദ് എന്നിവര്‍ക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് രേഷ്മയുടെ വീടിനുമുന്നില്‍ ഒരും സംഘം പ്രതിഷേധവുമായി എത്തിയത്. ഭീഷണി സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് രേഷ്മ പരാതി നല്‍കിയിരുന്നു. എല്ലാവിധ സുരക്ഷയൊരുക്കുമെന്ന് എസ്.പി.യും വ്യക്തമാക്കിയിരുന്നു. അതേ സമയം പ്രതിഷേധം ശക്തമാകുന്നതിനിടയിലും ശബരിമലയില്‍ പോകുന്നതുമായ തീരുമാനത്തില്‍ പിന്നോട്ടില്ലെന്നും രേഷ്മ അറിയിച്ചു. കൂടുതല്‍ സ്ത്രീകള്‍ മല ചവിട്ടാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് താന്‍ എന്നും രേഷ്മ പറഞ്ഞു .