September 28, 2022 Wednesday

Related news

September 27, 2022
September 26, 2022
September 23, 2022
September 23, 2022
September 23, 2022
September 21, 2022
September 14, 2022
September 13, 2022
September 13, 2022
September 12, 2022

ഉദ്ധവ് താക്കറെയുടെ വീട്ടിലേക്ക് ദാവൂദിന്റെ പേരില്‍ ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി പൊലീസ്

Janayugom Webdesk
മുംബൈ
September 6, 2020 7:47 pm

മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരെ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ പേരില്‍ ഭീക്ഷണി. സംഭവത്തെ തുടര്‍ന്ന് ഉദ്ധവ് താക്കറെയുടെ വീടായ മതോശ്രീയുടെ സുരക്ഷ ശക്തമാക്കി. രണ്ട് ഫോണ്‍ കോളുകളാണ് വീട്ടിലേക്ക് വന്നത്. ദാവൂദ് ഇബ്രാഹിമിന് വേണ്ടി വിളിക്കുകയാണെന്നും മുഖ്യമന്ത്രിയോട് സംസാരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഫോണ്‍ കോള്‍ വന്നതെന്ന് ലഭിക്കുന്ന വിവരം. 

ഫോണ്‍ വിളിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതിനിടെ മുഖ്യമന്ത്രിയുടെ വീട് ബോംബു വച്ച് തകര്‍ക്കുമെന്നും ഭീക്ഷണി വന്നിരുന്നതായി പ്രമുഖ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ദാവൂദ് ഇബ്രാഹിന്റെ പേരില്‍ നാല് ഫോണ്‍ കോളുകളാണ് മുഖ്യമന്ത്രിയുടെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വന്നതെന്ന് റിപ്പോര്‍ട്ട്.

ENGLISH SUMMARY:Threat mes­sage in Dawood’s name to Uddhav Thack­er­ay’s house
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.