18 April 2024, Thursday

Related news

July 27, 2023
November 11, 2022
November 4, 2022
September 3, 2022
September 2, 2022
August 22, 2022
July 28, 2022
July 10, 2022
April 28, 2022
January 19, 2022

ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന് ഭീഷണി സന്ദേശം

Janayugom Webdesk
കൊച്ചി
September 6, 2021 3:40 pm

കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ പണി പൂർത്തിയാക്കിയ ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ബോംബിട്ടു തകർക്കുമെന്ന് ഭീഷണി സന്ദേശം. കൊച്ചി കപ്പൽശാലയുടെ ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. കപ്പൽശാല നൽകിയ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വിവിധ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം തുടങ്ങിയതായാണ് അറിയുന്നത്. ഐഎൻഎസ് വിക്രാന്ത് അവസാന ഘട്ട പരീക്ഷണങ്ങൾക്കു ശേഷം അന്തിമ മിനുക്കു പണികളിലാണ്. ഇതിനിടെയാണ് ഭീഷണി സന്ദേശം വന്നത്. നാവികൻ എന്ന് സ്വയം പരിചയപെടുത്തുന്ന മെയിലിൽ നിന്നാണ് സന്ദേശം വന്നിട്ടുള്ളത്. പോലീസ് അന്വേഷണം തുടങ്ങി.

 

English Summary: Threat message that INS Vikrant will be bombed and destroyed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.