Monday
22 Apr 2019

നടികള്‍ക്ക് ഭീഷണി

By: Web Desk | Wednesday 7 November 2018 6:09 PM IST


പല്ലിശ്ശേരി

    പല്ലിശ്ശേരി

ഓരോ ദിവസം പിന്നിടുമ്പോഴും ശക്തിയോടെ പുതിയ പുതിയ തീരുമാനങ്ങളുമായി വരുന്ന ഡബ്ല്യുസിസിയിലെ നടിമാര്‍ക്ക് കനത്ത ഭീഷണി തുടരുകയാണ്. ഇപ്പോള്‍തന്നെ അവരുടെ അവസരങ്ങള്‍ എല്ലാം ഇല്ലാതാക്കി. ഒരു സിനിമപോലും മലയാളത്തില്‍ ഇല്ലാതെ രമ്യാനമ്പീശന്‍ തമിഴില്‍ അഭിനയിക്കുന്നു.

നിറയെ സിനിമകളുണ്ടായിരുന്ന പാര്‍വതിക്ക് ഒരേ ഒരു സിനിമ മാത്രമാണ് ഇപ്പോഴുള്ളത്. റിമാ കല്ലിങ്കലിനാകട്ടെ ഭര്‍ത്താവ് ആഷിക് അബുവിന്റെ സിനിമയും.
തങ്ങള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് നടികള്‍ തങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന സുഹൃത്തുക്കളെ അറിയിച്ചുകഴിഞ്ഞു. പല രീതിയില്‍ അവരെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം തുടരുമ്പോഴും ‘തോല്‍ക്കാന്‍ ഞങ്ങള്‍’ തയാറല്ല എന്നാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത്.

Related News