ഇടുക്കിയിൽ ലോക്ക് ഡൗൺ കാലത്തും കഞ്ചാവ് മാഫിയ സജീവം. കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് ഇടുക്കി സ്വദേശികളായ മൂന്ന് പേരെ തങ്കമണി പൊലീസ് പിടികൂടി. ഇടുക്കി സ്വദേശികളായ ആരനോലിക്കൽ മാത്യുവിന്റെ മകൻ ജയ്ൻ മാത്യു (22), മഠത്തിൽ ജോയിയുടെ മകൻ ജസ്റ്റിൻ ജോയി (20) എന്നിവരാണ് 350 ഗ്രാം കഞ്ചാവുമായി തങ്കമണി പൊലീസിന്റെ വലയിലായത്. ഇവർക്ക് കഞ്ചാവ് നല്കിയ കട്ടപ്പന ഇടുക്കി കവല നെടുംപുറത്ത് അലക്സിന്റെ മകൻ ടോമിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.
കട്ടപ്പനയിൽ നിന്നും ഇടുക്കിയിലേക്ക് പൾസർ ബൈക്കിൽ കഞ്ചാവ് കടത്താനായിരുന്നു ശ്രമം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തങ്കമണി പൊലീസ് ഇൻസ്പെക്ടർ എ അജിത്, സബ് ഇൻസ്പെക്ടർ സി പി രഘുവരൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസുകാർ രണ്ട് ടീമുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തെ തുടർന്ന് കാൽവരി മൗണ്ടിൽ വച്ചാണ് ജയ്നും, ജസ്റ്റിനും കഞ്ചാവുമായി പിടിയിലാകുന്നത്.
ടോമിയുടെ കയ്യിൽ നിന്നും കഞ്ചാവ് വാങ്ങി ചെറിയ പൊതികളാക്കി ചില്ലറ വില്പന നടത്തുന്നവരാണ് പ്രതികൾ. വിദ്യാർത്ഥികളും ചെറുപ്പക്കാരുമാണ് ഇവരുടെ പ്രധാന ഉപഭോക്താക്കൾ. ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ എന്നിവരോടൊപ്പം സിപിഒമാരായ മനോജ് വർഗീസ്, ജോമോൻ, രാജേഷ്, സമൽദാസ് തുടങ്ങിയവരും കഞ്ചാവ് വേട്ടയിൽ പങ്കാളികളായി.
English Summary; Three Arrested for Attempting to Smuggle Cannabis
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.