Thursday
12 Dec 2019

പട്ടാപകല്‍ സ്വര്‍ണ്ണ വ്യാപാരിയെ കൊള്ളയടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

By: Web Desk | Saturday 13 July 2019 6:59 PM IST


തലശ്ശേരി: തലശ്ശേരി മേലൂട്ട് മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത ഇടറോഡില്‍ വച്ച് നഗരത്തിലെ സ്വര്‍ണ്ണ വ്യാപാരിയെ കൊള്ളയടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ . കൂത്തുപറമ്പ പാലാപറമ്പ് സ്വദേശി കൈലാസത്തില്‍ സ്വരലാല്‍ എന്ന സോനു (32) തൊക്കിലങ്ങാടിയിലെ വി.കെ രഞ്ചിത്ത് (35) പൂക്കോട് സ്വദേശി ജസീല മന്‍സിലില്‍ ടി അഫ്‌സല്‍ (36) എന്നിവരെയാണ് തലശ്ശേരി ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം കവര്‍ച്ച നടന്ന് ഒരാഴ്ച്ചക്കൂള്ളില്‍ അറസ്റ്റ് ചെയ്തത്.

പ്രതികളില്‍ നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണ്ണക്കട്ടികളും കൃത്യത്തിന് ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു.കേസില്‍ കൂത്ത്പറമ്പ് ശങ്കരനെല്ലൂര്‍ സ്വദേശിയായ റമീസ് പിടിയിലാകാനുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. തലശ്ശേരി എ.വി.കെ.നായര്‍ റോഡില്‍ പോളി ലാബിനടുത്ത് സോന ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ശ്രീകാന്ത് കദമാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ കവര്‍ച്ചക്കിരയായത്. ഏതാണ്ട് 562 ഗ്രം വരുന്ന 76 ഉരുക്കിയെടുത്ത തങ്കക്കട്ടികളാണ് എഫ്.സെഡ് ബൈക്കില്‍ വന്ന പ്രതികള്‍ തട്ടിയെടുത്തത്.

താമസസ്ഥലത്ത് നിന്നും ആക്ടിവ സ്‌കൂട്ടറില്‍ തങ്കക്കട്ടികളുമായി ജ്വല്ലറിയിലേക്ക് പോവുന്ന തിനിടയിലാ ണ് ബൈക്കിടിച്ചുവീഴ്ത്തി കദമിനെ കൊള്ളയടിച്ചത്. വീണിടത്ത് നിന്നും എഴുന്നേറ്റ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈയ്യേറ്റം ചെയ്യുകയും വെപ്രാളപ്പെട്ടു പോയ വ്യാപാരിയെ തടഞ്ഞു നിര്‍ത്തി പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച തങ്കക്കട്ടികളും മൊബൈല്‍ ഫോണും ബലമായി കൈക്കലാക്കി രക്ഷപ്പെടുകയുമായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ട വഴിയിലെ സി.സി.ടി.വി.ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് പിടിവള്ളിയായത് കവര്‍ച്ചക്ക് മുന്‍പേ പ്രതികളില്‍ ഒരാള്‍ സംശയാസ്പദ സാഹചര്യത്തില്‍ ആഭരണ വ്യാപാരിയുടെ വീടും പരിസരവും നിരീക്ഷിക്കാന്‍ പോകുന്നതും ഓപറേഷന് ശേഷം ഇയാള്‍ഉള്‍പെടെ മൂന്ന് പേര്‍ ബൈക്കില്‍ മറ്റൊരു റോഡിലൂടെ പോവുന്നതും സി.സി.ടി.വിയില്‍ വ്യക്തമായി പതിഞ്ഞിരുന്നു.

സ്‌റ്റേറ്റ് ഇന്റലിജന്‍സ്, എസ്.പിയുടെ െ്രെകം സ്‌ക്വാഡ്, സൈബര്‍ സെല്‍ എന്നിവരുടെ സഹകരത്തോടെ ശാസ്ത്രീയമായി കഴിഞ്ഞ ആറ് ദിവസമായി നടത്തിയ അന്വേഷമാണ് കവര്‍ച്ചാ സംഘത്തെ കുടുക്കിയത്. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എസ് എച്ച് ഒ സനല്‍കുമാര്‍, എസ്.ഐമാരായ.പി .എസ്.ഹരീഷ്, ബിനുമോഹന്‍, സി.പി.ഒമാരായ രാജീവന്‍, ശ്രീജേഷ്, സുജേഷ്, മെര്‍ജു എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

YOU MAY LIKE THIS VIDEO ALSO

Related News