June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി മൂന്ന് പേര്‍ അറസ്റ്റിൽ

By Janayugom Webdesk
January 31, 2021

കൊച്ചി സിറ്റി ഡാൻസാഫും, സെൻട്രൽ പോലീസും ചേർന്ന് എറണാകുളം സൗത്ത് ഭാഗങ്ങളിൽ നടത്തിയ രഹസ്യ പരിശോധനയിൽ ഒരു യുവതിയുൾപ്പെടെ മൂന്നു പേരെ ലക്ഷങ്ങൾ വില വരുന്ന MDMA, ഹാഷിഷ് ഓയിൽ, ഗഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകളുമായി പിടികൂടി.

കാസർഗോഡ്,വടക്കേപ്പുറം, പടന്ന, നഫീസത്ത് വില്ലയിൽ സമീർ വി.കെ(35), കോതമംഗലം, നെല്ലിമറ്റം, മുളമ്പായിൽ വീട്ടിൽ അജ്മൽ റസാഖ് (32), വൈപ്പിൻ, ഞാറക്കൽ, പെരുമ്പിള്ളി, ചേലാട്ടു വീട്ടിൽ, ആര്യ ചേലാട്ട് (23) എന്നിവരെയാണ് പിടികൂടിയത്.ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന 46 ഗ്രാം സിന്തറ്റിക് ഡ്രഗ്സായ MDMA യും ‚1.280 കിലോഗ്രാം ഹാഷിഷ് ഓയിലും, 340 ഗ്രാം ഗഞ്ചാവും കണ്ടെടുത്തു.

കാസർഗോഡുകാരനായ സമീർ വർഷങ്ങളായി മലേഷ്യയിൽ ജോലി ചെയ്തതിന് ശേഷം നാട്ടിൽ തിരിച്ചെത്തി കൊച്ചിയിൽ ഹോട്ടൽ, സ്റ്റേഷനറി കടകൾ നടത്തുന്നയാളാണ്.ഇതിൻ്റെ മറവിലാണ് ബാംഗ്ലൂരിൽ നിന്നും, ഗോവയിൽ നിന്നും നേരിട്ട് കൊണ്ടുവരുന്ന ലഹരിമരുന്നുകൾ ഇയാൾ വിറ്റഴിക്കുന്നത്. ഒരുഗ്രാം MDMA അയ്യായിരം മുതൽ ആറായിരം രൂപയും, ഹാഷിഷ് ഓയിൽ 3 മില്ലിഗ്രാമിന് ആയിരം മുതൽ രണ്ടായിരം രൂപ വരെയുമാണ് ഇവർ വില്പന നടത്തുന്നത്.ഈ പ്രദേശത്ത് വലിയൊരു സൗഹൃദവലയം ഇയാൾക്ക് സഹായത്തിനായുണ്ട്. ക്വട്ടേഷൻ സംഘങ്ങളിലെ ആളുകളും രക്ഷയ്ക്കായി കൂടെയുണ്ട്.

കൊച്ചിൻ പോലീസ് കമ്മീഷണറേറ്റിൻ്റ ‘ലഹരി മുക്ത കൊച്ചി‘ക്കായി, മഹാനഗരത്തിൽ സജീവമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങളെ പിടികൂടുന്നതിനു വേണ്ടി “യോദ്ധാവ് ” എന്ന വാട്ട്സാപ്പ് കഴിഞ്ഞ വർഷമാണ് ആദ്യമയി കൊച്ചിയിൽ നടപ്പിലാക്കിയത്.ഈ വാട്ട്സാപ്പിൻ്റെ പ്രത്യേകത രഹസ്യവിവരങ്ങൾ അയക്കുന്നയാളുടെ വിവരങ്ങൾ ആർക്കും കണ്ടു പിടിക്കാൻ കഴിയില്ല എന്നതാണ്. ഇതുപോലുള്ള മയക്കുമരുന്ന് സംഘങ്ങളെ കണ്ടാൽ വീഡിയോ ആയോ, ചിത്രങ്ങളായോ, സന്ദേശങ്ങളായൊ അയക്കാവുന്നതാണ്.മയക്കുമരുന്ന് കള്ളക്കടത്തിനും, ദുരുപയോഗത്തിനും എതിരെ ഫലപ്രദമായ നടപടികളാണ് ഇൻസ്പെക്ടർ ജനറലും പോലീസ് കമ്മീഷണറുമായ നാഗരാജു. ഐ.പി.എസ് ന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നത്.

ജനുവരിയിൽ കൊച്ചി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തൃക്കാക്കര ഭാഗത്ത് നിന്ന് അഞ്ച് ലക്ഷം രൂപ വിലവരുന്ന 45 ഗ്രാം MDMA യുമായി വെണ്ണല, ചക്കരപറമ്പ് ‚ഷിഹാബിനെയും, മലപ്പുറം കോട്ടക്കൽ ജുനൈദിനെയും, എളമക്കര ഭാഗത്തു നിന്നും മലപ്പുറം പൊന്നാനി സ്വദേശികളായ അജ്മൽ, അനസ് എന്നിവരെ 10 ഗ്രാം MDMA യുമായും, കളമശ്ശേരിയിൽ അരക്കിലോ ഗ്രാം ഗഞ്ചാവുമായി അങ്കമാലി മാർട്ടിനെയും അടക്കം അഞ്ചു പേരെ പിടികൂടി റിമാൻ്റ് ചെയ്ത് തുടർന്ന് അന്വേഷണം നടത്തി വരുന്നു.യോദ്ധാവിൽ കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ ഒരു മാസമായി നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്നതിനും, ഇല്ലായ്മ ചെയ്യുന്നതിനുമായി 100 ഓളം പോലീസ് ഉദ്യോഗസ്ഥരെയും കമ്മീഷണറേറ്റിൽ വിന്യസിച്ചിട്ടുണ്ട്.

ഡപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോംഗ്രേ IPS ൻ്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക്ക് അസിസ്റ്റൻ്റ് കമ്മീഷണർ ബിജി ജോർജ്ജ്, സെൻട്രൽ ഇൻസ്പെക്ടർ വിജയ് ശങ്കർ, ഡാൻസാഫ് SI ജോസഫ് സാജൻ, സെൻട്രൽ SI തോമസ്, K.X, വിദ്യ.V, ആനി S.P, ASI. മണി Scpo. മനോജ്, ഡാൻസാഫിലെയും, എസ്.ഒ.ജി യിലേയും പോലീസുകാരും ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. സെൻട്രൽ പോലീസ് സ്റ്റേഷനിൽ എഫ്‌ ഐ‌ ആർ രജിസ്റ്റർ ചെയ്ത് മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് കമ്മീഷണർ അറിയിച്ചു.

കൊച്ചി സിറ്റിയിൽ മയക്കുമരുന്ന്, ഗഞ്ചാവ് മുതലായ മാരക ലഹരി വസ്തുക്കൾ വില്പന നടത്തുന്നതായി വിവരം ലഭിച്ചാൽ യോദ്ധാവ് വാട്ട്സാപ്പ് 9995966666 എന്ന നമ്പറിലോ, ഡാൻസാഫിൻ്റെ 9497980430 എന്ന നമ്പറിലോ അയക്കുക .അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കമ്മീഷണർ അറിയിച്ചു.

eng­lish sum­ma­ry ;Three arrest­ed with lakhs of drugs
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.