എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ അസമിലെ അഞ്ചിടങ്ങളില്‍ സ്ഫോടനം. ദിബ്രുഗഢില്‍ എന്‍.എച്ച്. 37നു സമീപം ഗ്രഹാം ബസാറിലെ ഒരു കടയ്ക്ക് അരികിലായാണ് ആദ്യ സ്ഫോടനം നടന്നത്. ദിബ്രുഗഢിലെ തന്നെ ഒരു ഗുരുദ്വാരയ്ക്കു സമീപമാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. അസമിലെ സോയാര്‍ഡോ ജില്ലയിലെ സോനാരി മേഖലയിലാണ് മൂന്നാമത്തെ സ്ഫോടനം ഉണ്ടായത്.
കൂടാതെ ദുലിയാജൻ, തിയോക് ഘട്ട് എന്നിവിടങ്ങളിലും സ്ഫോടനം നടന്നു. ഗ്രനേഡ് സ്ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം. ഉൾഫ തീവ്രവാദികളാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് സംശയം.
ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. സംഭവ സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. സ്ഫോടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും അസം ഡി.ജി.പി. ഭാസ്കര്‍ ജ്യോതി മഹന്ത് പറഞ്ഞു.
English Summary: Five blasts in Assam.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.