Web Desk

പാലക്കാട്

February 14, 2021, 3:02 pm

പാലക്കാട് മൂന്നു സഹോദരങ്ങൾ മുങ്ങി മരിച്ചു

Janayugom Online

പാലക്കാട് കുനിശ്ശേരിയിൽ മൂന്നു സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിൻ്റെ മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണ് മുങ്ങി മരിച്ചത്. മൃതദേഹങ്ങൾ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടികള്‍ കയ്യിൽ പറ്റിയ അഴുക്ക് കഴുകിക്കളയാനാണ് അടുത്തുള്ള കുളത്തിലേക്ക് പോയത്. കുളത്തിലേക്ക് വീഴുന്നതു കണ്ട ഒരു കുട്ടി വിവരം അറിയിച്ച് ആളുകൾ എത്തുമ്പോഴേക്കും ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു. 

ENGLISH SUMMARY:Three broth­ers drowned in Palakkad
You may also like this video