16 April 2024, Tuesday

Related news

December 5, 2023
December 4, 2023
December 4, 2023
December 4, 2023
December 4, 2023
November 7, 2023
November 7, 2023
November 7, 2023
October 24, 2023
October 12, 2023

മിസോറാമിൽ ഡെൽറ്റ പ്ലസിന്റെ മൂന്ന് കേസുകൾ കണ്ടെത്തി

Janayugom Webdesk
ഗുവാഹത്തി
September 22, 2021 1:38 pm

മിസോറാമിൽ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ മൂന്ന് കേസുകൾ കണ്ടെത്തി. ഹോൾ ജീനോം സീക്വൻസിംഗിനായി അയച്ച 350 സാമ്പിളുകളിൽ മൂന്നെണ്ണത്തിലാണ് ഡെൽറ്റ പ്ലസ് വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് 350 സാമ്പിളുകൾ ബംഗാളിലെ കല്യാണിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജെനോമിക്സിന് (എൻഐബിഎംജി) അയച്ചത്.

ചംഫായ് ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും കോലാസിബ് ജില്ലയിലുള്ള ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്റെ മറ്റ് വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റ പ്ലസ് വകഭേദത്തിന് ഉയർന്ന വ്യാപനശേഷി ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

അതേസമയം മിസോറാമിൽ ഇതുവരെ 81,460 കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 268 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Eng­lish sum­ma­ry;  three cas­es delta plus vari­ent in mizoram

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.