ട്രാന്‍സ്‌ഫോര്‍മര്‍ റൂമിനുള്ളില്‍ ക്രിക്കറ്റ് ബോള്‍ തിരഞ്ഞുപോയ കുട്ടികള്‍ വെന്തുമരിച്ചു

Web Desk
Posted on March 21, 2019, 4:26 pm

നോയിഡ: ക്രിക്കറ്റ് ബോള്‍ തിരഞ്ഞ് ട്രാന്‍സ്‌ഫോര്‍മര്‍ റൂമില്‍ കയറിപ്പോയ മൂന്ന് കുട്ടികള്‍ വെന്തുമരിച്ചു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ബുധനാഴ്ച വൈകിട്ട് കളിസ്ഥലത്തായിരുന്നു കുട്ടികള്‍. ഇതിനിടയില്‍ കാണാതായ ബോളിനുവേണ്ടി തെരച്ചില്‍ നടത്തിയ കുട്ടികള്‍ ഒടുവില്‍ ട്രാന്‍ഫോര്‍മര്‍ റൂമിനുള്ളില്‍ എത്തിച്ചേരുകയായിരുന്നു.
വൈദ്യുതിവകുപ്പിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ചു.
ട്രാന്‍സ്‌ഫോര്‍മറിന് തകരാറുണ്ടെന്നും ഇടയ്ക്കിടെ കേടുപാടുണ്ടാകുന്ന ട്രാന്‍സ്‌ഫോര്‍മര്‍ ആയിട്ടുകൂടി അതിന്റെ പരിസരത്ത് സെക്യൂരിറ്റിയെ വിന്യസിച്ചിട്ടില്ലെന്നും പ്രദേശവാസികളും വ്യക്തമാക്കി.