ന്യൂഡല്‍ഹി: മൂന്നു കോടിയുടെ കൈക്കൂലിക്കേസില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്.ഐ) അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ചന്ദര്‍ ശേഖറിനെയും രണ്ട് ഇടനിലക്കാരെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. കൈക്കൂലിയുടെ ആദ്യ ഘട്ടമായ 25 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് ഇടനിലക്കാരായ ജോഷി, ധന്‍ഡ എന്നിവരെ പിടികൂടിയത്.
ഇവരെ ചോദ്യംചെയ്തപ്പോഴാണ് ലുധിയാനയിലെ ഡി.ആര്.ഐ അഡീഷനല്‍ ഡയറക്ടര്‍ ജനറലായ ചന്ദര്‍ േശഖറിനുവേണ്ടിയാണ് പണം വാങ്ങിയതെന്ന് സമ്മതിച്ചത്. കസ്റ്റംസ് നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. കയറ്റുമതിക്കാര്‍ക്ക് സേവനം നല്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ 2019 ജൂണില്‍ ഡി.ആര്.ഐ പരിശോധന നടത്തിയിരുന്നുവെന്ന് സി.ബി.ഐ വക്താവ് അറിയിച്ചു. പരിശോധനക്കിടെ ഒരു കയറ്റുമതിക്കാരെന്റ രേഖകള്‍ പിടിച്ചെടുത്തിരുന്നു.
ഈ രേഖകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാതിരിക്കാന്‍ സ്വകാര്യ സ്ഥാപന ഉടമ അനൂപ് ജോഷിയും ഡി.ആര്.ഐ അഡീഷനല്‍ ഡയറക്ടര്‍ ജനറലിെന്റ അടുത്ത സുഹൃത്തും കയറ്റുമതിക്കാരനോട് മൂന്നു കോടി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം പരാതി നല്‍കിയത്. ഇടനിലക്കാരെ പിടികൂടിയതിനു പിന്നാലെ ന്യൂഡല്‍ഹി, നോയിഡ, ലുധിയാന എന്നിവിടങ്ങളില്‍ സി.ബി.ഐ പരിശോധന നടത്തി.
English summary: Three crore bribe; DRI Additional Director General in Arrest
‘you may also like this video’