Saturday
23 Feb 2019

ത്രിദിന ബ്ലൈൻഡ് ഫുട്ബോൾ കോച്ചിങ് ക്യാമ്പ് സമാപിച്ചു

By: Web Desk | Friday 7 December 2018 8:12 PM IST


കൊച്ചി: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച  ത്രിദിന ബ്ലൈൻഡ് ഫുട്ബോൾ കോച്ചിങ് ക്യാമ്പ് സമാപിച്ചു. എഐഎഫ്എഫ് (AIFF ) ദേശീയ ഫുട്ബാൾ ടീം ഗോൾ കീപ്പർ കോച്ച് ആയ റോജെരിയോ റാമോസിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പ്. കടവന്ത്ര ജോഗോ ഫുട്ബോൾ അരെന, ഗെയിം ടൌൺ ഫുട്ബോൾ ഗ്രൗണ്ട് ഇരുമ്പനം എന്നീ ഗ്രൗണ്ടുകളിൽ വെച്ചായിരുന്നു പരിശീലനം നടന്നത്.

ഇന്ത്യൻ ബ്ലൈൻഡ് ഫൂട്ബോൾ  ഗോൾ കീപ്പർമാർക്ക  അന്താരാഷ്ട്ര നിലവരത്തിലുള്ള പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ഇൻഡ് ഫുട്ബോൾ ഫെഡറേഷൻ ത്രിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. ബ്രസീലിയൻ സ്വദേശിയായ റാമോസ് കഴിഞ്ഞ നാലു വർഷമായി ഇന്ത്യൻ ദേശീയ ടീം ഗോൾ കീപ്പർ പരിശീലകാനായി സേവനമനുഷ്ഠിക്കുന്നു.