ആയുര്‍വേദ നേത്രചികിത്സയുടെ ആചാര്യനും ശ്രീധരീയം ഗ്രൂപ്പ് സ്ഥാപകനുമായ ഡോ എന്‍ പിപി മ്പൂതിരിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ശ്രീധരീയം ഗ്രൂപ്പ് സംഘടിപ്പിക്കുന്ന വാര്‍ഷിക സുനേത്ര കോണ്‍ഫറന്‍സ് ഡോ. എന്‍ പി പി നമ്പൂതിരിയുടെ ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി 7ന് കൂത്താട്ടുകുളത്തെ ശ്രീധരീയം ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും.
കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കുന്ന ത്രിദിന ഗ്ലാക്കോമ ശില്‍പ്പശാലക്കും അന്ന് തുടക്കമാകുമെന്നും ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയര്മാന് ഹരി എന്‍ നമ്പൂതിരി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീജിത് പി നമ്പൂതിരി, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ജുശ്രീ, റിസര്‍ച്ച് കോ ഓര്‍ഡിനേറ്റര്‍ ഡോ എസ് കൃഷ്ണേന്ദു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എല്ലാവര്ക്കും കാഴ്ച എന്ന ലക്ഷ്യത്തോടെയായിരുന്നു ഡോ എന്‍ പി പി നമ്പൂതിരിയുടെ പ്രവര്‍ത്തനം. ഇതിന്റെ തുടര്‍ച്ചയായാണ് ഗ്രൂപ്പ് നേത്രചികിത്സാ സംബന്ധിയായ വിവിധ വിഷയങ്ങളില്‍ കോണ്‍ഫറന്‍സുകളും നേത്രചികിത്സാ ക്യാമ്പുകളും സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 7ന് രാവിലെ 10 മണിക്ക് ഡോ. എന്‍ പി പി നമ്പൂതിരിയുടെ സ്മൃതിമണ്ഡപത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനയോടെ ചടങ്ങുകള്‍ ആരംഭിക്കും. സുനേത്ര കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം 11 മണിക്ക് സെന്റര്‍ ഫോര്‍ എക്സലന്‍സ് മന്ദിരത്തില്‍ നടക്കും. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ ശ്രീകാന്ത് സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ ഡോ. ഹരിദ്ര സി ദാവേ, ഡോ മഞ്ജരി കേസ്കര്‍, ഡോ ജീന എന്‍ ജെ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും.
പ്രമുഖ നേത്രരോഗവിദഗ്ധയും സര്‍ജനുമായ ഡോ പി കെ ശാന്തകുമാരി മുഖ്യപ്രഭാഷണം നടത്തും. 12 മണിക്ക് ആരംഭിക്കുന്ന സയന്റിഫിക് സെഷനില്‍ ഡോ. ശ്രീകല, ഡോ ശ്രീകാന്ത്, ഡോ അഞ്ജലി, ഡോ മഞ്ജുശ്രീ ആര് പി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് 3 മണിക്ക് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തിന്റേയും വൈദ്യസഭയുടേയും ഉദ്ഘാടന ശ്രീധരീയം ഗ്രൂപ്പ് ചെയര്മാന് എന്‍ പി നാരായണന് നമ്പൂതിരി നിര്‍വഹിക്കും.
ഗ്രൂപ്പ് വൈസ് ചെയര്മാന് ഹരി എന്‍ നമ്പൂതിരി സ്വാഗതമാശംസിക്കും. 3:30ന് ആരംഭിക്കുന്ന വൈദ്യസഭയില് പ്രമുഖ വൈദ്യശാസ്ത്ര വിശാരദന്മാരായ രമേഷ് ആര് വാര്യര്‍, ജെ. ഹരീന്ദ്രന്‍ നായര്‍, സിഎന്‍എന്‍ നമ്പൂതിരി,. ഇ ടി നീലകണ്ഠന് മൂസ്സ്, . ഡി. രാമനാഥന്, അനില്‍കുമാര്‍ കെ., ഭവദാസന്‍ നമ്പൂതിരി, ഡോ. വിജയന് നങ്ങേലില്‍, ഡോ. സി സുരേഷ് കുമാര്‍, ഡോ. ഹരിദ്ര ദാവേ, ഡോ. പി കെ ശാന്തകുമാരി, വി എന്‍ വാസുദേവന്‍ നമ്പൂതിരി, എം പ്രസാദ്, പി ടി എന്‍ വാസുദേവന്‍ മൂസ്സ്, ശ്രീകുമാര്‍, ബി ജി ഗോകുലന്, സി എസ് കൃഷ്ണകുമാര്‍, സി എം ശ്രീകൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും. ചീഫ് ഫിസിഷ്യന്‍ എന്‍ നാരായണന് നമ്പൂതിരി നന്ദി പറയും.
English Summary: Three day National Glaucoma Workshop and Medical Council
YOU MAY ALSO LIKE THIS VIDEO