Web Desk

December 20, 2020, 2:13 pm

സന്ദര്‍ശകര്‍ക്ക് മൂന്ന് ദിവസത്തെ വിസ, ഭക്ഷണവും താമസവും സൗജന്യം; കൈലാസത്തിലേക്ക് ക്ഷണിച്ച് നിത്യാനന്ദ

Janayugom Online

സ‍‍ഞ്ചാരികളെയും വിശ്വാസികളെയും സ്വന്തം രാജ്യമായ കൈലാസത്തിലേക്ക് ക്ഷണിച്ച് ആള്‍ദൈവം നിത്യാനന്ദ. മൂന്ന് ദിവസത്തെ വീസ നല്‍കാമെന്നാണ് വാഗ്ദാനം. അതേ സമയം ഓസ്ട്രേലിയില്‍ എത്തിയ ശേഷമായിരിക്കും ചാര്‍ട്ടേഡി വിമാനം വഴി കൈലാസ എന്ന പേരിലുള്ള നിത്യാന്ദയുടെ ദ്വീപിലെത്താന്‍ സാധിക്കുകയെന്ന കഴിഞ്ഞ ദിവസം നിത്യാനന്ദ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. ഓസ്‌ട്രേലിയില്‍ നിന്ന് കൈലാസത്തിലേക്ക് സ്വന്തം ചാര്‍ട്ടേഡി വിമാനം ഉണ്ട്. നിലവില്‍ ദയവായി മൂന്ന് ദിവസത്തെ വിസയില്‍ കൂടുതല്‍ ആവിശ്യപ്പെടരുതെന്ന് തന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജിലൂടെ നിത്യനന്ദ അറിയിക്കുകയാണ്. കൈലാസത്തില്‍ എല്ലാ സന്ദര്‍സകര്‍ക്കും സൗജന്യ ഭക്ഷണവും താമസവും നല്‍കും. എന്നാല്‍ അതേ സമയം ഓസ്‌ട്രേലിയയില്‍ എത്താന്‍ യാത്രക്കാര്‍ക്ക് അവരുടേതായ ക്രമീകരണങ്ങള്‍ ചെയ്യേണ്ടി വരും. കൈലാസത്തിലേക്കുള്ള യാത്രാ നിരക്ക് നിത്യനന്ദ ഓര്‍ഗനൈസേഷന്റെ പരിധിയിലാണ്. പരമശിവന്റെ ദര്‍ശനവും ഇവിടെയെത്തുന്നവര്‍ക്ക് ലഭിക്കും. ഇതിനായി ഇമെയില്‍ അയക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എപ്പോഴും മാധ്യമങ്ങളില്‍ വിവാദ നായകനായി എത്തുന്ന നിത്യാന്ദയ്ക്ക് എതിരെ നിരവധി കേസുകളാണ് നിലനില്‍ക്കുന്നത്. സ്വന്തം പേരില്‍ നിത്യാനന്ദ ധ്യാനപീഠം എന്ന ഹിന്ദു മതസംഘം സ്ഥാപിച്ച് ബലാത്സംഗം, കുട്ടികളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തില്‍ അനധികൃതമായി തടവിലാക്കല്‍ എന്നി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കൂടാതെ 19കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കുറ്റവും നിത്യനന്ദയ്ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 50ല്‍ അധികം ഹിയറിംഗുകളില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് നിത്യാനന്ദ രാജ്യം വിട്ടിരുന്നു. 2019 അവസാനമാണ് ഇയാള്‍ രക്ഷപ്പെട്ട വിവരം ഗുജറാത്ത് പൊലീസ് അറിയിച്ചത്. തുടര്‍ന്ന് കൈലാസ എന്ന പേരില്‍ സ്വകാര്യദ്വീപ് വാങ്ങി സ്വന്തം രാജ്യമായി പ്രഖ്യാപിച്ച് സമ്പൂർണമായി ഒരു സർക്കാറുള്ള രാജ്യമായാണ്‌ ഇയാള്‍ കൈലാസത്തെ വിശേഷിപ്പിക്കുന്നത്. കൈലാഷിയൻ ഡോളർ’ എന്ന പേരിൽ പുതിയ കറൻസിയും ഓഗസ്റ്റില്‍ നിത്യാനന്ദ പുറത്തിറക്കിയിരുന്നു. പുതിയ സെന്‍ട്രല്‍ ബാങ്കും തുടങ്ങി. 

ENGLISH SUMMARY:three-day visa, free food and accom­mo­da­tion for vis­i­tors; Nithyanan­da invit­ed to Kailasa
You may also like this video