20 April 2024, Saturday

Related news

April 20, 2024
April 19, 2024
April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 11, 2024
April 8, 2024
April 7, 2024
April 5, 2024

മൂന്ന് ദിവസം പ്രായമായ ആനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തി

Janayugom Webdesk
തൃശ്ശൂര്‍
January 26, 2022 7:31 pm

തൃശ്ശൂര്‍ ചിമ്മിനി കാട്ടില്‍ മൂന്ന് ദിവസം പ്രായമായ ആനക്കുട്ടിയെ അവശനിലയില്‍ കുഴിയിൽ കണ്ടെത്തി. പാലപ്പിള്ളി റേഞ്ച്  വെള്ളിക്കുളങ്ങര റൂട്ടിലെ കുണ്ടായിയിൽ ബുധനാഴ്ച രാവിലെയാണ് വനപാലകര്‍ കാട്ടിനുള്ളില്‍ ആനക്കുട്ടിയെ കണ്ടെത്തിയത്. നടക്കാനാകാത്ത സ്ഥിതിയിലാണ് ആനക്കുട്ടിയുള്ളത്.

വനപാലകര്‍ വിവരമറിയിച്ചതനുസരിച്ച്‌ വനം വകുപ്പ് വെറ്റിനറി സര്‍ജന്‍ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കി. ആനക്കുട്ടിയുടെ മോശം ആരോഗ്യസ്ഥിതി മൂലം മറ്റ് ആനകള്‍ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. ആരോഗ്യസ്ഥിതി വീണ്ടെടുത്താല്‍ ആനക്കുട്ടിയെ കാട്ടിലേക്ക് വിടാമെന്നാണ് കരുതുന്നതെന്ന് വനപാലകര്‍ അറിയിച്ചു

Eng­lish sum­ma­ry : three days old calves found in dig

you may also like this

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.