Thursday
21 Mar 2019

മുംബൈ മരുന്ന് നിർമ്മാണ ഫാക്ടറിയിൽ അഗ്നിബാധ മൂന്നുമരണം

By: Web Desk | Friday 9 March 2018 9:28 AM IST


മുംബൈ. പല്‍ഗാറില്‍ താരാപൂരിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ നടന്ന അഗ്നിബാധയില്‍ മൂന്നുപേർ മരിച്ചു .14പേര്‍ക്ക് ഗുരുതര പരുക്ക്. വ്യാഴാഴ്ച രാത്രി ഒരു മരുന്നു ഫാക്ടറിയിലുണ്ടായ അഗ്നി മറ്റ് നാലു ഫാക്ടറികളിലേക്കു വ്യാപിക്കുകയായിരുന്നു. നൊവാഫീന്‍ സ്‌പെഷ്യാലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ ഇന്‍സ്ട്രിയല്‍ സോള്‍വന്റ് ബോയിലറില്‍ നിന്നുമാണ് തീ പടര്‍ന്നത്. 25ൽ പരം  ഫയര്‍ എന്‍ജിനുകള്‍ ശ്രമിച്ചിട്ടും തീ പടരുകയും സ്‌ഫോടനങ്ങള്‍ ഉണ്ടാവുകയുമായിരുന്നു. പൊള്ളലേറ്റ പലരേയും തിരിച്ചറിയാനായിട്ടില്ല. പത്തുകിലോമീറ്റര്‍ അകലെ വരെ കേള്‍ക്കാവുന്ന സ്‌ഫോടനമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ട്. മൂന്നുകിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളുടെ ജാലകച്ചില്ലുകൾ തകർന്നതായി പറയുന്നു. വിവിധ ഫാക്ടറികളിൽ രാത്രി ഷിഫ്റ്റിൽ പണിയെടുത്തവർ ആരെന്നുപോലും വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. മരണവിവരം ഏറെ വൈകിയാണു പുറത്തുവിട്ടത്.

Related News