March 26, 2023 Sunday

Related news

March 26, 2023
March 26, 2023
March 26, 2023
March 25, 2023
March 20, 2023
March 20, 2023
March 19, 2023
March 18, 2023
March 17, 2023
March 17, 2023

വിശാഖപട്ടണത്ത് വാതക ചോര്‍ച്ച; മരണം 11 ആയി, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

Janayugom Webdesk
വിശാഖപട്ടണം
May 7, 2020 9:45 am

വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് മരണം പിതനൊന്നായി. വെങ്കിട്ടപുരം ഗ്രാമത്തിലെ എൽജി പോളിമര്‍ ഇൻഡസ്ട്രീസ് എന്ന പോളിമർ കമ്പനിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതക ചോര്‍ച്ച ഉണ്ടായത്. രണ്ട് കുട്ടികളുള്‍പ്പെടെ പതിനൊന്ന് പേരാണ് മരിച്ചത്. കൂടാതെ 22 പശുക്കളും ചത്തതായാണ് വിവരം. അതീവ ഗുരുതരാവസ്ഥിയിലായവരെ ഗോപാല്‍പുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇരുപതോളം ഗ്രാമങ്ങളിലുള്ളവരോട് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കിലോമീറ്ററുകൾ നടന്ന് ഗ്രാമങ്ങളിൽ നിന്ന് പുറത്തെത്തുന്ന പലരും ബോധരഹിതരായി തെരുവിൽ വീണുകിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതീവ ഗുരുതരമായ അവസ്ഥയാണ് പോളിമര്‍ ഫാക്ടറിയുടെ പരിസരത്ത് നിലവിലുളളത്. ലോക്ക് ഡൗണിന് ശേഷം ഇന്നാണ് കമ്പനി തുറക്കാനിരുന്നത്.


ശുചീകരണ പ്രവര്‍ത്തനങ്ങൾ അടക്കം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടെയാണ് വിഷവാതക ചോര്‍ച്ച ഉണ്ടായത്. ഇപ്പോൾ അഞ്ച് കിലോമീറ്റര്‍ ദൂരെ വരെ വിഷവാതകം പരന്നെത്തിയിട്ടുണ്ട്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് ഫാക്ടറിയുടെ പ്രവര്‍ത്തനം. വാതക ചോര്‍ച്ചയുണ്ടായത് പുലര്‍ച്ചയോടെയായതിനാല്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

കമ്പനിയില്‍ 2000 മെട്രിക് ടണിലധികം രാസവസ്തു ഉണ്ടായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത്രയും സമയം പിന്നിട്ടിട്ടും വാതക ചോര്‍ച്ച നിയന്ത്രണ വിധേയമാക്കാൻ സാധിക്കാത്തത് ആശങ്കാജനകമാണ്. പൊലീസും ആരോഗ്യ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Eng­lish Sum­ma­ry: gas leak­age in VIshakhapattanam.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.