Web Desk

February 29, 2020, 3:50 pm

ചങ്ങനാശേരിയിലെ മാനസിക ചികിത്സ കേന്ദ്രത്തില്‍ ഒരാഴ്ച്ചക്കിടെ മൂന്ന് മരണം; ആറ് അന്തേവാസികള്‍ ചികിത്സയില്‍, ദുരൂഹത

Janayugom Online

ചങ്ങനാശേരിയിലെ മാനസിക ചികിത്സ കേന്ദ്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്ന് മരണം. ഒരാഴ്ചയ്ക്കിടെയാണ് മൂന്ന് മരണങ്ങളും ഉണ്ടായത്. തൃക്കൊടിത്താനം പുതുജീവന്‍ ലഹരിവിമുക്ത കേന്ദ്രത്തിലാണ് സംഭവം.

മൂന്നാമത്തെയാള്‍ മരിച്ചത് ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളജിലാണ്. അവശനിലയിലായ മറ്റ് ആറ് അന്തേവാസികള്‍ ചികില്‍സയിലാണ്. ഇവര്‍ തിരുവല്ലയിലെ മൂന്ന് ആശുപത്രിയിലായിട്ടാണ് ചികിത്സയില്‍ കഴിയുന്നത്.

അതേസമയം മരണകാരണം കൊവിഡ്19, എച്ച് വണ്‍ എന്‍ വണ്‍ അല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി. മരിച്ച രോഗികളുടെ സാമ്പിളുകള്‍ അമൃത ഇന്‍സ്റ്റിറ്റൂട്ടിലേക്ക് അയച്ചു.

Eng­lish Sum­ma­ry; three death in Changanassery puthu­jee­van trust

YOU MAY ALSO LIKE THIS VIDEO