കോട്ടയത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

Web Desk
Posted on December 25, 2018, 10:59 am

കോട്ടയം: കോട്ടയത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. കാര്‍ യാത്രക്കാരായ കോട്ടയം മണര്‍കാട് സ്വദേശി സുകുമാരന്‍ (46), കോട്ടയം കാര്‍ത്തികപ്പള്ളി വീട്ടില്‍ ഭരതന്റെ മകന്‍ ഉല്ലാസ് (46), പാലക്കാട് തേന്‍കുറിശി കുറിഞ്ചിത്തിക്കാലായില്‍ സ്വാമി നാഥന്റെ മകന്‍ കണ്ണദാസന്‍ (36) എന്നിവരാണ് മരിച്ചത്.  കോട്ടയം-പൊന്‍കുന്നം റോഡില്‍ ഇന്നലെ വൈകിട്ട് 6.45 ഓടെയാണ് അപകടം.

ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആനിക്കോട് മൂലേപ്പീടിക കുന്നുംപുറത്ത് അജി പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അപകടത്തില്‍ മരണപ്പെട്ട സുകുമാരന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലും ഉല്ലാസിന്റെയും കണ്ണദാസന്റെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.