Web Desk

കാസർകോട്

July 05, 2021, 9:07 am

കാസര്‍കോട് വള്ളം മറിഞ്ഞു കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി

Janayugom Online

കാസർകോട് വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട് കാണാതായ മൂന്നുപേരും മരിച്ചു. സന്ദീപ്, കാർത്തിക്, രതീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ആറ് മണിയോയാണ് കാസർകോട് ഹാർബറിന് സമീപം ശക്തമായ തിരമാലയിൽപ്പെട്ട് മീൻപിടുത്ത ബോട്ട് മറിഞ്ഞത്. ബോട്ടില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ നാല് പേരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി.

You may also like this video: