തലസ്ഥാനത്ത് പെട്രോള്‍ പമ്പില്‍ ഗുണ്ടാ വിളയാട്ടം. കവടിയാറിലാണ് മൂന്നംഗ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ചത്. ഇന്നലെ രാത്രിയിലാണ് പ്രിതികള്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരനെ അടിച്ച് വീഴ്ത്തിയത്. ആക്രമണത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. പ്രതികള്‍ ഉപയോഗിച്ച വാഹനം പൊലീസ് പിടികൂടി.
സിനിമാ സംവിധായകന് ദീപു കരുണാകരന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പാണിത്. തിരക്കുള്ള സമയത്ത് പമ്പിലെത്തിയ സംഘം കാറിന്റെ ടയറുകളില്‍ കാറ്റ് അടിച്ച് നല്കാന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മറ്റ് വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിന്റെ തിരക്കിലായ ജീവനക്കാരന് എത്താന്‍ വൈകുകയായിരുന്നു.
പ്രകോപിതരായി സ്വയം മെഷീന് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് പ്രതികള്‍ ജീവനക്കാരെ ആക്രമിച്ചത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തു. വാഹനത്തിന്റെ ഉടമ ശ്യാം എസ് ജയനും മറ്റ് പ്രതികള്‍ക്കുമായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
ENGLISH SUMMARY:Three gang members attacked for petrol pump workers The police start the investigation
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.