Thursday
27 Jun 2019

കോളജ് വിദ്യാര്‍ഥികളുള്‍പ്പെടെ മൂന്നുപെണ്‍കുട്ടികളെ കാണാനില്ല; ദുരൂഹതയെന്ന് വീട്ടുകാര്‍

By: Web Desk | Thursday 13 June 2019 9:12 AM IST


സങ്കാറെഡ്ഡി: തെലങ്കാനയിലെ സങ്കാറെഡ്ഡിയില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി. 17 വയസ്സുകാരായ അകുല സ്രാവന്തി, ഗായത്രി, 24 കാരിയായ ശിവാനി എന്നിവരെയാണ് കാണാതായത്.
അകുലയും ഗായത്രിയും കോളജ് വിദ്യാര്‍ഥികളാണ്. കോളജില്‍ നിന്നാണ് ഇരുവരെയും കാണാതായിരിക്കുന്നത്. പത്ത് മണിക്ക് കോളജില്‍ പോയ ഇരുവരും വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
24കാരിയായ ശിവാനി സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. ജോലി സമയം കഴിഞ്ഞിട്ടും ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. മൂന്നുപെണ്‍കുട്ടികളെയും കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

YOU MAY ALSO LIKE THIS VIDEO

Related News