23 April 2024, Tuesday

Related news

April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 15, 2024
April 14, 2024
April 8, 2024
April 8, 2024

നാവികസേനയുടെ നിര്‍ണ്ണായക വിവരങ്ങൾ ചോർത്തിയ കേസിൽ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ അറസ്റ്റിൽ

Janayugom Webdesk
ന്യൂഡല്‍ഹി
October 26, 2021 5:43 pm

നാവിക സേനയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ മൂന്ന് മൂന്ന് നാവികസേന ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട രഹസ്യങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്. കമാന്‍ഡര്‍ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനേയും വിരമിച്ച രണ്ട് ഉദ്യോഗസ്ഥരേയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. നാവിക സേനയില്‍ ഇന്ത്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പലുകളുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ചോര്‍ത്തി നല്‍കിയതാണ് കേസ്. സംഭവത്തില്‍ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.  കേസില്‍ വൈസ് അഡ്‌മിറല്‍, റിയര്‍ അഡ്‌മിറല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അന്വേഷണം നടത്തും. കേസില്‍ കൂടുതല്‍പേര്‍ അറസ്റ്റിലയേക്കാമെന്നും സൂചനകളുണ്ട്.

 

Eng­lish Sum­ma­ry: Three high-rank­ing naval offi­cers arrest­ed for leak­ing cru­cial information

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.