പേരോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. തൂവ്വക്കുന്ന് സ്വദേശി നെല്ലിയുളളതില്‍ സഫല്‍ ബി കൃഷ്ണ (25) പാറക്കടവ് സ്വദേശികളായ മുക്രീന്റവിട മുഹമ്മദ് (18)ചാമാളിയില്‍ ഫാസില്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പേരോട് പാറക്കടവ് റോഡില്‍ പേരോട് എം എല്‍ പി സ്കൂളിന് സമീപത്ത് ശനിയാഴ്ച രാത്രി ഏഴര മണിയോടെയാണ് അപകടം ഉണ്ടായത്.
കക്കട്ട് കരുണ ആശുപത്രി ജീവനക്കാരിയായ സഹോദരിയെ ആശുപത്രിയിലിറക്കി തിരിച്ച് തൂവ്വക്കുന്നിലേക്ക് പോവുകയായിരുന്ന ഹരികൃഷ്ണന് ഓടിച്ച കെ എല്‍ 58 ഇ 7111 നമ്പര്‍ ബൈക്കും ‚പാറക്കടവില്‍ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 18 എഫ് 1727 നമ്പര്‍ ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ മൂന്ന് പേരെയും ഓടിക്കൂടിയ നാട്ടുകാര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ ഇരു ബൈക്കുകളും പൂര്‍ണമായി തകര്‍ന്നു.
English Summary: Three injured in bike accident.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.