Monday
18 Feb 2019

അഫ്ഗാനിസ്ഥാനില്‍ മൂന്ന് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

By: Web Desk | Sunday 25 February 2018 11:56 AM IST

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയില്‍ യുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു.

മാനോജി ജില്ലയിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോഹിബ് എന്ന് പേരുള്ള ഭീകരരുടെ പ്രാദേശിക നേതാവും കൊല്ലപ്പെട്ടവരില്‍ ഉണ്ടെന്നാണ് വിവരം.

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷപരിതമായ പ്രവിശ്യയാണ് കുനര്‍. ഇത് പാകിസ്താനിലെ ഗോത്രവര്‍ഗ്ഗ പ്രദേശങ്ങളുടെ അതിര്‍ത്തിയും കൂടിയാണ്. താലിബാന്‍, ഐഎസ്ഐഎസ്, എന്നീ ഭീകര സംഘടനകളുടെ മാതൃസ്ഥാനം കൂടിയാണ് ഈ പ്രദേശമെന്ന്  റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Related News