Web Desk

ശ്രീനഗര്‍:

June 03, 2020, 9:36 pm

മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ വധിച്ചു

Janayugom Online

ജമ്മു കശ്മീരിലെ പുൽവാമയില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ വധിച്ചു.പുല്‍വാമയിലെ കങ്കൻ പ്രദേശത്ത് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ജമ്മു കശ്മീർ പൊലീസിന്റെ സംയുക്ത സംഘവും ഇന്ത്യൻ ആർമിയുടെ 55 രാഷ്ട്രീയ റൈഫിൾസും സിആർ‌പി‌എഫിന്റെ 183 ബറ്റാലിയനും സംയുക്തമായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

ഇന്ന് രാവിലെയാണ് മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ സൈന്യം വധിച്ചത്. പ്രദേശത്തെ മൊബൈലും അനുബന്ധ സേവനങ്ങളും വിച്ഛേദിച്ചിരിക്കുകയാണ്. ഭീകരവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം വ്യക്തമാക്കി.

ENGLISH SUMMARY: Three Jaishe Muham­mad ter­ror­ists are executed

YOU MAY ALSO LIKE THIS VIDEO