Web Desk

ശ്രീനഗർ:

April 05, 2020, 7:53 pm

കശ്മീരിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യു

അഞ്ച് ഭീകരരെകൂടി വധിച്ചു
Janayugom Online

ജമ്മു കശ്മീരില്‍ മൂന്ന് ജവാന്മാർക്ക് വീരമൃത്യു. കഴിഞ്ഞ 24 മണിക്കൂറിനിടെ, ഏറ്റുമുട്ടലില്‍ ഒമ്പത് തീവ്രവാദികളെ വധിച്ചതായും സൈന്യം അറിയിച്ചു. ഇവരില്‍ നാലു പേരെ ദക്ഷിണ കശ്മീരിലെ ബതപുരയിലും അഞ്ചുപേരെ കുപ്‌വാര കേരാന്‍ മേഖലയിലെ നിയന്ത്രണ രേഖയിലുമാണ് സൈന്യം വകവരുത്തിയത്.
കേരാന്‍ മേഖലയില്‍ നിയന്ത്രണ രേഖക്ക് സമീപമാണ് അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചത്. നാല് പേരെ ദക്ഷിണ കശ്മീരിലെ ബാത്പുരയില്‍ വെച്ചും സൈന്യം വകവരുത്തി. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരാണ് കേരാനില്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയുള്ളതായും കഴിഞ്ഞയാഴ്ച കുല്‍ഗാമില്‍ ഒരു ഗ്രാമീണനെ കൊലപ്പെടുത്തിയ ഭീകരരാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്നും സൈന്യം അറിയിച്ചു. പരുക്കേറ്റ രണ്ട് സൈനികർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു.

ENGLISH SUMMARY: Three jawans killed in Kashmir

YOU MAY ALSO LIKE THIS VIDEO