പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയ മൂന്ന് കശ്മീരി വിദ്യാർഥികൾ കർണാടകയിൽ അറസ്റ്റിൽ. ഹുബ്ബള്ളി ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്.
ഇവർ പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഹൂബ്ലിയിലെ കോടതിയിൽ ഹാജരാക്കിയ ഇവരെ മാർച്ച് രണ്ടുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രാജ്യദ്രോഹക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
കശ്മീരിലെ ഷോപ്പിയാനിൽനിന്നുള്ളവരാണ് വിദ്യാർഥികളെന്നാണ് സൂചന. കോളേജ് മാനേജ്മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർ അറസ്റ്റിലായത്. ബജ്റംഗ്ദൾ ഉൾപ്പെടെയുള്ള വലതുപക്ഷ സംഘടനകൾ പ്രതിഷേധവുമായി കോളേജ് പരിസരത്ത് എത്തിയിരുന്നു. വിദ്യാർഥികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.